ലൈസന്‍സിന്റെയും ആര്‍സി ബുക്കിന്റെയും പ്രിന്റിങ് പുനരാരംഭിച്ചു

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് മുടങ്ങിക്കിടന്ന ലൈസന്‍സിന്റെയും ആര്‍സി ബുക്കിന്റെയും പ്രിന്റിങ് പുനരാരംഭിച്ചു.അടുത്ത ദിവസങ്ങളില്‍ തന്നെ തപാല്‍ വഴി ആര്‍സി ബുക്കുകളും ലൈസന്‍സുകളും വീടുകളിലെത്തുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. കരാര്‍ കമ്പനിക്ക് ഒന്‍പത് കോടി കടമായതോടെയാണ് പ്രിന്റിംഗ് നിര്‍ത്തിയത്.ടെസ്റ്റ് പാസായിട്ടും നിരവധി പേര്‍ക്കാണ് ലൈസന്‍സ് കിട്ടാത്തത്.

ALSO READ : ‘ആടുജീവിതം’ ഇറങ്ങുന്നതിന്റെ ആഹ്ലാദത്തിനിടെ യാഥാർത്ഥ നജീബിന്റെ കുടുംബത്തെ ഉലച്ച് അപ്രതീക്ഷിത വിയോ​ഗം

ലൈസന്‍സും ആര്‍സി ബുക്കൊക്കെ അച്ചടിക്കുന്ന കരാറുകാരന് നിലവിലെ കുടിശ്ശിക ഒന്‍പത് കോടിയാണ് . സര്‍ക്കാര്‍ പണം നല്‍കാത്തിനാല്‍ ഒക്ടോബര്‍ മുതലാണ് അച്ചടി നിര്‍ത്തിയത്. ഇതിനിടെ പോസ്റ്റല്‍ വകുപ്പിനും കടമായി.  അച്ചടിച്ചിറക്കിയ ലൈസന്‍സുകള്‍ അയക്കാന്‍ പോസ്റ്റല്‍ വകുപ്പും തയ്യാറായില്ല. 7 കോടി പോസ്റ്റല്‍ വകുപ്പിന് അടുത്തിടെ നല്‍കിയിരുന്നു. എന്നാല്‍, കരാറുകാരന് പണം ധനവകുപ്പ് നല്‍കാതായതോടെയാണ് പ്രിന്റിങ് നിലച്ചത്. മാസങ്ങളായി ലൈസന്‍സിന് പണം അടച്ചിട്ടും ലഭിക്കാത്തവര്‍ നിരവധിയാണ്.

ALSO READ: മതരാഷ്ട്ര സങ്കൽപം ലോകം ഉപേക്ഷിച്ചതാണ്; നമ്മൾ അതിലേക്ക് കടക്കാൻ അനുവദിച്ചുകൂടാ: എം മുകുന്ദൻ

നിലവിലെ ലൈസന്‍സിന് പകരം പുതിയ സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാന്‍ 200 രൂപ അടയ്ക്കണം, പുതിയ ലൈസന്‍സിനാണെങ്കില്‍ 1005 രൂപ. തപാലിലെത്താന്‍ 45 രൂപ വേറെയും നല്‍കണം. കരാറുകാരന് കുടിശിക നല്‍കാന്‍ തീരുമാനയതോടെയാണ് പ്രിന്റിങ് പുനരാരംഭിച്ചതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News