കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവേ പ്രതി റെയിൽവേ സ്റ്റേഷനിൽ നിന്ന് രക്ഷപെട്ടു; ഒടുവിൽ പൊലീസ് പിടിയിൽ

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവേ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചാടി രക്ഷപെട്ട പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി വിഷ്ണു ഉല്ലാസിനെയാണ് പുന്നപ്രയിലെ ആളൊഴിഞ്ഞ വീടിൻ്റെ ടെറസിൽ നിന്ന് പൊലീസ് പിടികൂടിയത്.

ALSO READ: മാന്നാർ കൊലപാതകം; പ്രതികളെ കോടതിൽ ഹാജരാക്കി

തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന വിഷ്ണു ഉല്ലാസിനെ രാമങ്കരി കോടതിയിൽ ഹാജരാക്കാൻ ട്രെയിനിൽ ആലപ്പുഴയിലെത്തിച്ചപ്പോഴാണ് റെയിൽവേ സ്റ്റേഷനിൽ വെച്ച് രക്ഷപെട്ടത്. ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട പ്രതി ശുചി മുറിയുടെ ജനാല പൊളിച്ചു ചാടി രക്ഷപ്പെടുകയായിരുന്നു. രണ്ട് ദിവസം മുമ്പ് രക്ഷപെട്ട പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തുന്നതിതിടെയാണ് പുന്നപ്രയിലെ ആളൊഴിഞ്ഞ വീടിൻ്റെ ടെറസിൽ ഇയാൾ ഉള്ളതായി വിവരം ലഭിച്ചത്.

ALSO READ: സുധാകരനെതിരായ കൂടോത്ര വിവാദം; പുറത്ത് വന്ന ശബ്ദരേഖകൾ പരിശോധിക്കാനാവശ്യപ്പെട്ട് മ്യൂസിയം സ്റ്റേഷനിൽ പരാതി

വിഷ്ണു ഉല്ലാസ് ആലപ്പുഴ നെടുമുടിയിൽ നടന്ന പിടിച്ചുപറിക്കേസിലെ പ്രതിയാണ്. 2023 ജനുവരിയിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുമ്പോഴും ചാടി രക്ഷപെട്ടിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൊലപാതകശ്രമം, പിടിച്ചുപറി, മോഷണം, കഞ്ചാവ് വിൽപ്പന അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ശേഷം ഉല്ലാസിന് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News