2025 സംസ്ഥാന ടെലിവിഷന്‍ അവാർഡ്; അപേക്ഷകള്‍ ക്ഷണിച്ചു

television award

2025-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിച്ചു. 2025 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്‍ററികള്‍ തുടങ്ങിയ പരിപാടികള്‍, ഈ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിനായി പരിഗണിക്കുക. പരിപാടികള്‍ ഹാര്‍ഡ്ഡിസ്ക്ക്/പെന്‍ഡ്രൈവ് എന്നിവയില്‍ ആണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോറവും നിബന്ധനകളും അക്കാദമി വെബ്സൈറ്റായ www.keralafilm.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ALSO READ: തിരുവനന്തപുരം സെൻട്രൽ സീറ്റിൽ തർക്കം രൂക്ഷം: വിഡി സതീശനെതിരെയും പടയൊരുക്കം; രാജിവെയ്ക്കാൻ ഉറപ്പിച്ച് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം സെന്‍റ് ജോസഫ്സ് സ്കൂളിനുസമീപമുള്ള സ്റ്റാച്ച്യു റോഡിലെ അര്‍ച്ചന ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കും. അപേക്ഷകള്‍ 2026 ഏപ്രില്‍ 10 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി അക്കാദമി ഓഫീസിലോ സിറ്റി ഓഫീസിലോ ലഭിക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News