എൽഎസ്എസ് – യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

2025 ഫെബ്രുവരിയിൽ നടന്ന എൽ എസ് എസ് – യു എസ് എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. എൽ എസ് എസിന് ആകെ 1,08,421കുട്ടികൾ പരീക്ഷ എഴുതിയതിൽ 30,380 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യത നേടി. 28.02 ആണ് വിജയശതമാനം. യുഎസ്എസിന് 91,151കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 38,782 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യത നേടി. 42.55 ആണ് വിജയശതമാനം.

ALSO READ; ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്ലസ് വൺ പ്രവേശനം; അപേക്ഷകൾ ക്ഷണിച്ചു

1640 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാമിലേക്കും യോഗ്യത നേടിയിട്ടുണ്ട്. യുഎസ്എസ് പരീക്ഷയുടെ റെക്റ്റിഫൈഡ് ഉത്തര സൂചികയും ഔദ്യോ​ഗിക വെബ്സൈറ്റിൽ ലഭ്യമാണ്. https://pareekshabhavan.kerala.gov.in, https://bpekerala.in/lss_uss_2025 എന്നീ വെബ്സൈറ്റുകളിൽ പരിശോധിക്കാം.

news summary: The results of the LSS – USS examinations held in February 2025 have been announced. The results are available on the website of the Examination Board.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News