ബിഷപ് ഹൗസിൽ വീണ്ടും പ്രതിഷേധം; പങ്കെടുത്ത് കന്യാസ്ത്രീകളും, വൈദികര്‍ക്കെതിരെ എഫ്ഐആർ

എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസില്‍ വീണ്ടും പ്രതിഷേധം. കന്യാസ്ത്രീകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രാര്‍ഥനാ പ്രതിഷേധമാണ് നടത്തുന്നത്. അതിനിടെ, പ്രതിഷേധത്തിൽ പങ്കെടുത്ത 21 വൈദികര്‍ക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തു.

ഫാദര്‍ രാജന്‍ പുന്നയ്ക്കലും ഫാദര്‍ സെബാസ്റ്റ്യന്‍ തളിയത്തുമടക്കം പ്രതികളാണ്. നിയമവിരുദ്ധമായി സംഘം ചേരൽ, തടഞ്ഞുവെക്കല്‍, അപായപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചതിനും കേസെടുത്തു. മുഴുവന്‍ വൈദികരെയും അറസ്റ്റ് ചെയ്ത് നീക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ഇതിലൂടെ ഞായറാഴ്ചയിലെ കുർബാന അടക്കമുള്ളവ തടസ്സപ്പെടുമെന്നാണ് പ്രതിഷേധക്കാരുടെ കണക്കുകൂട്ടൽ.

Also Read: എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ് ഹൗസില്‍ സംഘര്‍ഷം; നിരാഹാര സമരമിരുന്ന വൈദികരെ നീക്കം ചെയ്തു

പ്രതിഷേധം നടത്തുന്നവരുമായുള്ള ചര്‍ച്ച നേരത്തേ പരാജയപ്പെട്ടിരുന്നു. ബിഷപ് ഹൗസിനകത്ത് പ്രതിഷേധം അനുവദിക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഗേറ്റ് തകര്‍ത്ത് പ്രതിഷേധക്കാര്‍ അകത്തുകടന്നിരുന്നു. എഡിഎം കെ മീരയുടെ നേതൃത്വത്തിലായിരുന്നു സമവായ ചര്‍ച്ച. കൊച്ചി ഡിസിപി അശ്വതി ജിജിയും അല്‍മായ മുന്നേറ്റവും വൈദിക പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News