
പലരും മുമ്പ് കേട്ടിട്ടില്ലെങ്കിലും ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഏറെക്കാലം മുമ്പേ അരങ്ങേറ്റം കുറിച്ചവരാണ് സിമ്പിൾ എനർജി. ഓലയ്ക്കൊപ്പം അതേ ദിവസം പ്രഖ്യാപനങ്ങൾ നടത്തി ശ്രദ്ധനേടുകയും രാജ്യത്തെ ഏറ്റവും കൂടുതൽ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടറായിരുന്ന സിമ്പിൾ വൺ (Simple One) ഇറക്കുകയും ഒക്കെ ചെയ്തിരുന്നുവെങ്കിലും പിന്നീട് പ്രഭാവം നഷ്ട്ടപ്പെടുകയിയിരുന്നു. എന്നാൽ, വിപണിയിൽ വീണ്ടും തങ്ങളുടെ ഇമേജ് വർധിപ്പിക്കാനായി ബെംഗളൂരു ആസ്ഥാനമായുള്ള സിമ്പിൾ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്കൂട്ടർ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണിപ്പോൾ.
ഓല എസ് 1 റേഞ്ച്, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ, ഏഥർ 450 സീരീസ് തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകളിലെ അതികായന്മർക്ക് വെല്ലുവിളി ഉയർത്തുന്ന കൂടുതൽ ഫീച്ചറുകളും കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്രേസൻ ബ്ലാക്ക്, നമ്മ റെഡ്, അസൂർ ബ്ലൂ, ഗ്രേസ് വൈറ്റ്, ബ്രേസൻ എക്സ്, ലൈറ്റ് എക്സ് എന്നിങ്ങനെ നാല് മോണോടോൺ, രണ്ട് ഡ്യുവൽടോൺ കളർ ഓപ്ഷനുകളിലാണ് വണ്ടി വിപണിയിലെത്തുക. 1.66 ലക്ഷം രൂപയാണ് ഡൽഹി എക്സ് ഷോറൂം വില.
ALSO READ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ ടാറ്റയുടെ നാനോ EV; പ്രത്യേകതകൾ അറിയാം
സിമ്പിൾ വണ്ണിന്‍റെ 2025 മോഡലിന് സിംഗിൾ ചാർജിൽ പരമാവധി 248 കിലോമീറ്റർ ദൂരമാണ് റേഞ്ച്. പെർഫോമൻസിലും ആശാൻ ഒട്ടും പിറകിലല്ല. മണിക്കൂറിൽ 0-40 കിലോമീറ്റർ വേഗത കൈവിക്കാൻ ഇവിക്ക് 2.77 സെക്കൻഡ് മതിയാവും. സിമ്പിളിന്റെ ഈ ഇലക്ട്രിക് സ്കൂട്ടറിന് മൊത്തം 5 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ലഭിക്കുക. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ചാർജിംഗിനുള്ള USB പോർട്ട്, എനർജി വീണ്ടെടുക്കലിനായി റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ ഭാരമുള്ള ഇവികളിൽ ഒന്ന് കൂടിയാണ് സിമ്പിൾ വൺ. 136 കിലോഗ്രാമാണ് ഭാരം. രാജ്യത്തുടനീളം വെറും 10 ഡീലർഷിപ്പുകളുടെ ശൃംഖല മാത്രമാണ് നിലവിൽ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾക്കുള്ളത്. എന്നാൽ അടുത്ത സാമ്പത്തിക വർഷത്തോടെ നൂറിലധികം ഷോറൂമുകളും സർവീസ് സെന്ററുകളും കൊണ്ട് വരാനാണ് കമ്പനിയുടെ പ്ലാൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here