
പുതിയ ഐഫോൺ 16ഇ പുറത്തിറങ്ങിയതിന് പിന്നാലെ ചില പഴയ ഹാൻഡ്‌സെറ്റുകളെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും നീക്കി ആപ്പിൾ. പഴയ ഐഫോൺ എസ്ഇ, ഐഫോൺ 14, ഐഫോൺ 14 പ്ലസ് മോഡലുകളാണ് ആപ്പിൾ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. പുതിയ മോഡലിൻ്റെ വിൽപ്പന ബൂസ്റ്റ് ചെയ്യാനാണ് ഇത്തരമൊരു നീക്കം.
അതേസമയം ആപ്പിൾ വെബ്സൈറ്റിൽ നിന്ന് ഈ മോഡലുകൾ അപ്രത്യക്ഷമായിട്ടുണ്ടെങ്കിലും ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള തേർഡ് പാർട്ടി റീട്ടെയിലർമാർ വഴിയോ ഇന്ത്യയിലെ പുതുക്കിയ സ്റ്റോറുകൾ വഴിയോ ഈ മോഡലുകൾ ഇപ്പോഴും വാങ്ങാൻ ലഭ്യമാണ്, എന്നാൽ ഈ മോഡലുകളുടെ ഇന്ത്യയിലെ സ്റ്റോക്ക് ഉടൻ പൂർത്തിയാകുമെന്നും വിവരമുണ്ട്.
ALSO READ; രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം
അതേസമയം ഐഫോണ്‍ 16ഇ ഇന്നലെ ലോഞ്ച് ചെയ്തു. പുതിയ ഡിസൈന്‍, പ്രോസസര്‍, ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷതകള്‍ എന്നിവ ഉള്‍പ്പെടുത്തി മാറ്റങ്ങള്‍ വരുത്തിയാണ് 16ഇ പുറത്തിറങ്ങിയിരിക്കുന്നത്. ഫോൺ ഫെബ്രുവരി 21-ന് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനാകും. ഫെബ്രുവരി 28ന് വില്‍പ്പനയ്ക്കുമെത്തും.
599 യു എസ് ഡോളര്‍ മുതലാണ് ഐഫോണ്‍ 16Eയുടെ വില ആരംഭിക്കുന്നത്. 2022ലെ എസ് ഇയുടെ 429 യു എസ് ഡോളര്‍ എന്ന ആരംഭ വിലയേക്കാള്‍ 170 ഡോളര്‍ കൂടുതലാണ്. ആപ്പിളിന്റെ എ18 ചിപ്പ് (ഐഫോണ്‍ 16, 16 പ്ലസില്‍ കാണുന്ന അതേ ചിപ്പ്) ഉപയോഗിച്ചാണ് ഐഫോണ്‍ 16ഇ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ ഇതിന് ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here