പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍, ഇത്രയും അടിസ്ഥാന സൗകര്യങ്ങളുള്ള സ്‌കൂളുകള്‍ ഇന്ത്യയില്‍ വേറെയില്ല’: മന്ത്രി പി രാജീവ്

P rajeev local body election

പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്ന് മന്ത്രി പി രാജീവ്. അടുത്ത അധ്യയന വര്‍ഷത്തെ പുസ്തകങ്ങള്‍ ഈ അധ്യയന വര്‍ഷം വിതരണം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. കൈത്തറി മേഖലയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തില്‍ ആണ് സ്‌കൂള്‍ സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.

കൈത്തറി തൊഴിലാളികള്‍ക്കും ഈ പദ്ധതി ഗുണം ചെയ്യും. ഇത്രയും അടിസ്ഥാന സൗകര്യങ്ങളോടെ ഉള്ള സ്‌കൂളുകള്‍ ഇന്ത്യയില്‍ വേറെ ഉണ്ടാകില്ല എന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു. 202526 അദ്ധ്യായന വര്‍ഷത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി പി രാജീവ്.

Also Read : ‘ഭരണകൂട ഭീകരതയ്ക്ക് എതിരെയുള്ള ചിത്രം കാണേണ്ടതാണെന്ന് തോന്നി’; എമ്പുരാന്‍ കാണാനെത്തി എം കെ സാനു മാസ്റ്റര്‍

നിലവില്‍ സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. 

 സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽപി, യുപി സർക്കാർ സ്കൂളുകളിലും 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽപി സ്കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകിവരുന്നു.

കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതൽ  8 വരെയുള്ള ഗവണ്മെന്റ് ഹൈസ്കൂളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും, 1 മുതൽ  8 വരെയുള്ള എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ കുട്ടികള്‍ക്കും ഇതോടൊപ്പം 1 മുതൽ  5 വരെയുള്ള എയ്ഡഡ് എൽ പി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കിൽ അലവന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നല്‍കി വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News