
അച്ഛനും മകളും പഠിച്ചത് ഒരേ സ്കൂളിൽ പക്ഷെ രണ്ടു പേർക്കും രണ്ട് അനുഭവം. ഒരു അച്ഛന്റെയും മകളുടേയും കഥയാണ് പറയുന്നത്. അച്ഛൻ പണ്ട് പഠിച്ചിരുന്ന മാനവേദൻ വൺമെന്റ് മാനവേദൻ വിഎച്ച്എസ്എസ് സ്കൂളിലാണ് മകളും പഠിക്കുന്നത്. പക്ഷെ രണ്ടു പേർക്കും പറയാനുള്ളത് വ്യത്യസ്തമായ അനുഭവമാണ്.
അച്ഛൻ പറഞ്ഞിരുന്ന കഥകളിലെ സ്കൂൾ ചോർന്നിലിക്കുന്നതായിരുന്നു. എന്നാൽ ഞാൻ പഠിക്കുന്ന സ്കൂൾ അങ്ങനെയല്ല പ്രൊജക്ടറൊക്കെയുള്ള നന്നായി പഠിക്കാൻ സാധിക്കുന്ന സാഹചര്യമാണുള്ളതെന്നാണ് മകൾ പറയുന്നത്.
Also Read: നാലാം ക്ലാസുകാരനായ സ്വരാജിന് പൊളിറ്റക്കൽ സ്പാർക്ക് നൽകിയ തെരുവ് നാടകം
മകൾ പഠിക്കുന്ന സ്കൂളിനെ പറ്റി തന്റെ പഴയ സ്കൂളിനെ പറ്റി ഏറെ അഭിമാനത്തോടെയാണ് പ്രകാശനും പറയുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ അഭൂതപൂർവമായ മാറ്റങ്ങളാണ് സ്കൂളിന് വന്നിരിക്കുന്നത്. ഏറെ സന്തോഷത്തോടെയാണ് പ്രകാശൻ ഇക്കാര്യം പറയുന്നത്.
ഇടതുപക്ഷ സർക്കാർ സ്കൂളുകളിൽ സൃഷ്ടിച്ച മാറ്റങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ് നിലമ്പൂർ മാനവേദൻ ഹൈസ്കൂൾ. ആ മാറ്റങ്ങൾ തന്നെയാണ് ആ സ്കൂളിലെ രണ്ടു തലമുറയിലെ വിദ്യാർത്ഥികളുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതും.
കാണാം ആ സ്കൂൾ മുറ്റത്ത് അച്ഛനും മോളും പറയുന്ന വികസനത്തിന്റെ കഥ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

