മഹാകുംഭമേളയില്‍ 82 പേര്‍ കൊല്ലപ്പെട്ടന്ന് ബിബിസി റിപ്പോര്‍ട്ട്, യോഗി സര്‍ക്കാരിന്റെ കണക്കുകളെ തള്ളുന്ന റിപ്പോര്‍ട്ട് ഞെട്ടിക്കും

YOGI

മഹാകുംഭമേളയില്‍ 82 പേര്‍ കൊല്ലപ്പെട്ടന്ന് ബിബിസി റിപ്പോര്‍ട്ട്. യോഗി സര്‍ക്കാര്‍ പുറത്ത് വിട്ട 37 പേരുടെ കണക്കുകള്‍ തള്ളുന്നതാണ് ബിബിസിയുടെ കണ്ടെത്തല്‍. സര്‍ക്കാര്‍ കണക്കില്‍ പെട്ടവര്‍ക്ക് നല്‍കിയത് 25 ലക്ഷം രൂപ. കണക്കില്‍പെടാത്തവര്‍ക്ക് നല്‍കിയത് 5 ലക്ഷമെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ബി ബി സി പുറത്തുവിട്ടത്. കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 82 പേര്‍ കൊല്ലപ്പെട്ടന്ന റിപ്പോര്‍ട്ടാണ് അന്തര്‍ദേശീയ മാധ്യമമായ ബിബിസി പുറത്തുവിട്ടിരിക്കുന്നത്. ജനുവരി 29ന് അമാവാസി ദിനത്തില്‍ ഗംഗ യമുന സംഗമ സ്ഥാനത്തുണ്ടായതിക്കിലും തിരക്കിലും പെട്ട് 37 പേര്‍ മരിച്ചതായാണ് യു പി സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപനഷ്ടപരിഹാരം നല്‍കിയതായാണ് യോഗി സര്‍ക്കാര്‍ നിയമ സഭയില്‍ അറിയിച്ചത്.

ALSO READ: മുംബൈ: സാംസ്‌കാരിക പ്രവർത്തക സുമ രാമചന്ദ്രന്‍റെ വേർപാടിൽ അനുശോചിച്ച് മലയാളഭാഷാ പ്രചാരണ സംഘം

കര്‍ണാടക മഹാരാഷ്ട്ര ഗുജറാത്ത് ഉത്തര്‍പ്രദേശ് രാജസ്ഥാന്‍ ബീഹാര്‍ അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ ബിബിസി റിപ്പോര്‍ട്ടര്‍മാര്‍ നേരിട്ടെത്തി നടത്തിയ അന്വേഷണത്തിനോടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് . സര്‍ക്കാര്‍ കണക്കിലുള്ള 37 കുടുംബങ്ങളില്‍ 36 കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കിയപ്പോള്‍ബിബിസി കണ്ടെത്തിയതില്‍ 19 കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്. ബാക്കി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും് ബിബിസിഐ വ്യക്തമാക്കി. ഇതോടെ ബിജെപി സര്‍ക്കാരിനെതിരെ പ്രധിഷേധം ശക്തമായി.

ALSO READ: “യുഎസ് കയറ്റുമതി നിയന്ത്രണം ചിപ്പ് നിർമാണത്തെ ബാധിച്ചു, പക്ഷേ കമ്പനി പരിഹാരം കണ്ടെത്തും” ഹുവായ് സിഇഒ

ബിബിസി റിപ്പോര്‍ട്ട് പങ്കുവച്ച് എസ് പി അധ്യക്ഷന്‍ അഖിലേഷ്യാദവ് കേന്ദ്രസംസ്ഥാന ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. പണം നല്‍കിയതിന്റെ മാനദണ്ഡം എന്താണെന്നും പണം നഷ്ടപരിഹാര തുക വിതരണം ചെയ്യാന്‍ കഴിയാത്തവരുടെപണം എവിടെപ്പോയെന്നും അഖിലേഷ് ചോദിച്ചു. നേരത്തെ കുംഭമേളയില്‍ ഉണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തില്‍ ഇടത്പക്ഷമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ യുപി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുെട കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാത്തതില്‍ യുപി സര്‍ക്കാരിനെ അലഹബാദ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയുള്ള ബിബിസിയുടെ കണക്കുകള്‍ ബിജെപി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News