
പത്തനംതിട്ടയിൽ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. മലയാലപ്പുഴയിൽ വീട്ടിനു മുകളിലേക്ക് മരം വീണു. ഗൃഹനാഥന് പരിക്കേറ്ററുണ്ട്. മലയാലപ്പുഴ താഴം ശ്യാം നിവാസിൽ കൃഷ്ണൻ നായർക്കാണ് പരിക്കേറ്റത്. ഭാര്യ ശ്യാമളകുമാരിക്കും പരുക്കുണ്ട് . ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ വീടിന്റെ മുകളിലേക്ക് പ്ലാവും, ആഞ്ഞിലി മരവുമാണ് വീണത്.
ഇടുക്കിയിലും ശക്തമായ മഴയിലും കാറ്റിലും കവുങ്ങ് വീടിന് മുകളിലേക്ക് പതിച്ച് മൂന്നു വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ചെമ്മണ്ണാർ ആറ്റിങ്കൽപ്ലാക്കൽ സനീഷിന്റെ മകൻ ക്രിസ്റ്റിക്കാണ് (3 വയസ്) പരുക്കേറ്റത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ക്രിസ്റ്റിയെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെക്കൻ മഹാരാഷ്ട്രയ്‌ക്ക് മുകളിലും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലും ചക്രവാതചുഴിയുണ്ട്. ഇതാണ് കേരളത്തില് ശക്തമായ കാറ്റ് തുടരാൻ കാരണം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കൾ രാത്രി 8.30വരെ കേരളതീരത്ത് മൂന്നുമുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here