
മതരാഷ്ട്ര വാദം ഉപേക്ഷിച്ചില്ലെന്ന ഫേസ്ബുക് കുറിപ്പുമായി ജമാഅത്തെ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന്. നിയമനിര്‍മാണം നടത്താനും പരമാധികാരവും ദൈവത്തിനു മാത്രമെന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന്. രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ഇസ്ലാം അനുശാസിക്കുന്നുണ്ടെന്ന് കേരാളാ അമീര്‍ പി മുജീബ് റഹ്മാന്‍ പറഞ്ഞു
ശരിയും തെറ്റും ധര്‍മ്മവും അധര്‍മ്മവും തീരുമാനിക്കാനുള്ള പരമാധികാരം ദൈവത്തിനാണ്. ഭൂരിപക്ഷമാണ് ശരിയുടെ അടിസ്ഥാനമെങ്കില്‍ ഹിറ്റ്‌ലറുടെ നാസിസവും മുസോളിനിയുടെ ഫാസിസവും ഇന്ത്യയിലെ വംശീയതയും ശരിയാണെന്ന് പറയേണ്ടി വരും. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് പാര്‍ലമെന്റിന് പോലും പൂര്‍ണാര്‍ത്ഥത്തില്‍ പരമാധികാരമില്ല.
Also Read : വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായതോടെ ഇറാന്‍ സാധാരണ നിലയിലേക്ക്, പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി ഒഴിയുന്നു
പാര്‍ലമെന്റില്‍ എത്ര ഭൂരിപക്ഷമുണ്ടെങ്കിലും ഭരണഘടനയുടെ മൂല ഘടന മാറ്റാനും അനുവാദമില്ല. നിയമനിര്‍മാണത്തിലെ പരമാധികാരം ഏകദൈവത്തിനു മാത്രമെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ രാജ്യത്തെയും ഭരണഘടനയെയും അനുസരിയ്ക്കുകയെന്നത് ഇസ്ലാമിക ജീവിതത്തിന്റെ ഭാഗമാണെന്ന് പി മുജീബ് റഹ്മാന്‍ വിശദീകരിച്ചു.
ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമി മത രാഷ്ട്ര വാദം ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു. യുഡിഎഫിന് ജമാഅത്തെ ഇസ്ലാമി പിന്തുണ വിവാദമുയത്തിയതിനു ശേഷം ആദ്യമായാണ് ജമാഅത്ത് നേതാക്കള്‍ നിലപാട് വിശദീകരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here