അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു; മണിമല നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

MANIMALA RIVER

ജലനിരപ്പ് അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ (കല്ലൂപ്പാറ സ്റ്റേഷന്‍) കേന്ദ്ര ജല കമ്മീഷന്‍ (CWC) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക.

യാതൊരു കാരണവശാലും ഈ നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.

Also Read : മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് താഴെ പറയുന്ന നദികളിൽ നേരത്തെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

ഓറഞ്ച് അലർട്ട്

പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷൻ {വള്ളംകുളം}

മഞ്ഞ അലർട്ട്

പത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, കോന്നി GD സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ – CWC)

എറണാകുളം : മൂവാറ്റുപുഴ (മൂവാറ്റുപുഴ സ്റ്റേഷൻ, തൊടുപുഴ സ്റ്റേഷൻ)

തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ)

വയനാട് : കബനി (കേലോത്ത്കടവ് സ്റ്റേഷൻ, മൊതക്കര സ്റ്റേഷൻ-CWC)

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News