കുട്ടികളുടെ ഇന്‍സ്റ്റഗ്രാം ഉപയോഗം അതിരു വിടുന്നുണ്ടോ; തടയിടാം ഈ നാല് ടൂളുകൾ വഴി

INSTAGRAM

ദിവസേന മണിക്കൂറുകളോളം സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. കൗമാരക്കാരിലാണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നത്. കൗമാരക്കാരുടെ ഈ ശീലം നിയന്ത്രിക്കാൻ മിക്കപ്പോഴും മാതാപിതാക്കൾക്ക് സാധിക്കാറില്ല. ഈ സാഹചര്യത്തിൽ അമിത ഇൻസ്റ്റാഗ്രാം ഉപയോഗത്തിന് തടയിടാനുള്ള നാലു മാർഗ്ഗങ്ങൾ നോക്കാം.

ടേക്ക് എ ബ്രേക്ക് ഫീച്ചർ
ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്തിരിക്കുമ്പോൾ ബ്രേക്ക് എടുക്കാൻ ഇൻസ്റ്റാഗ്രാം തന്നെ ഓർമ്മിപ്പിക്കുന്ന ഫീച്ചറാണിത്. എത്ര സമയം കഴിഞ്ഞാണ് ടേക്ക് എ ബ്രേക്ക് സന്ദേശം കാണിക്കേണ്ടതെന്ന് നമുക്ക് തന്നെ സെറ്റു ചെയ്യാൻ സാധിക്കും. സെറ്റു ചെയ്ത സമയ പരിധി കഴിഞ്ഞാൽ സ്‌ക്രീനിൽ റിമൈൻഡർ മെസ്സേജ് ദൃശ്യമാകും. ഈ സംവിധാനം ഉപയോകിച്ച് ഒരു പരിധി വരെ സ്ക്രോളിംഗ് കുറയ്ക്കാൻ സാധിക്കും

ALSO READ : പിന്നെയ്, കയ്യിന് വേണ്ട.. അരിവാൾ ചുറ്റിക നക്ഷത്രം..! വൈറലായി വോട്ടഭ്യർത്ഥന

ക്വയറ്റ് മോഡ്
പലപ്പോഴും ഇടയ്ക്കിടയ്ക്ക് വരുന്ന പോപ്പ് അപ്പ് മെസ്സേജുകളാണ് ഇൻസ്റ്റഗ്രാം തുറക്കാൻ പ്രേരിപ്പിക്കുന്നത്, ഇത് തടയാൻ ഈ ഫീച്ചറുവഴി സാധിക്കും. ഇൻസ്റ്റഗ്രാമിൽ നിന്നുള്ള നോട്ടിഫിക്കേഷനുകളെ ഒരു നിശ്ചിത സമയത്തേക്ക് ബ്ലോക്ക് ചെയ്യാൻ ഇത് വഴി സാധ്യമാണ് .ക്വയറ്റ് മോഡ് ഓൺ ആയിരിക്കുമ്പോൾ ഇൻസ്റ്റഗ്രാമിൽ ആരെങ്കിലും മെസ്സേജ് അയച്ചാൽ അവർക്ക് നിങ്ങൾ ക്വയറ്റ് മോഡിലാണെന്നത് കാണാൻ സാധിക്കും. രാത്രി വളരെ വൈകി കുട്ടികൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ ഈ ഫീച്ചറിലൂടെ സാധിക്കും.

നൈറ്റ് നഡ്ജ്
കുട്ടികൾ കൂടുതലായും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് രാത്രി സമയങ്ങളിലാണ്. ഈ ഫീച്ചറു വഴിരാത്രി വൈകി കുട്ടികൾ ഇൻസ്റ്റഗ്രാമിൽ സമയം ചെലവഴിക്കുമ്പോൾ കൃത്യസമയത്ത് ഉറങ്ങണം എന്ന മുന്നറിയിപ്പ് ലഭിക്കും ഓരോ പത്ത് മിനിറ്റിനിടയിലും ഈ അറിയിപ്പ് കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കും.

ALSO READ : റീലുകൾ അടിച്ചു മാറ്റി റിയാക്ഷൻ വിഡിയോ ചെയ്യുന്നവർക്ക് പിടി വീഴും; കൺടെന്റ് പ്രൊട്ടക്ഷൻ ഫീച്ചറുമായി മെറ്റ

പാരന്റൽ സൂപ്പർവിഷൻ
കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് മേൽ രക്ഷിതാക്കൾക്ക് കണ്ട്രോൾ കൊടുക്കുന്ന ഫീച്ചറാണിത്. നിങ്ങളുടെ കുട്ടികൾ എത്ര സമയം ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നു, ആർക്കൊക്കെ മെസ്സേജ് അയക്കാം എന്നൊക്കെ അറിയാൻ ഇതിലൂടെ സാധിക്കും. കുട്ടികൾ ആർക്കൊക്കെ മെസ്സേജ് അയക്കണമെന്നത് കണ്ട്രോൾ ചെയ്യാൻ നിങ്ങൾക്ക് ഇത് വഴി സാധിക്കും. കുട്ടികൾ ഓൺലൈനിൽ വരുമ്പോൾ മാതാപിതാക്കൾക്ക് ഈ ഫീച്ചറു വഴി നോട്ടിഫിക്കേഷൻ ലഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News