
ഐപിഎൽ ലേലത്തിൽ മലയാളി യുവതാരം വിഗ്നേഷ് പുത്തൂരിനെ രാജസ്ഥാൻ റോയൽസ് 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. അബുദാബിയിലെ എതിഹാദ് അരീനയിൽ നടന്ന ലേലത്തിനിടെയാണ് ഇടങ്കൈ സ്പിന്നറായ വിഗ്നേഷിനെ രാജസ്ഥാൻ ടീം സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്.
ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച വിഗ്നേഷ്, വൈറ്റ് ബോൾ മത്സരങ്ങളിലെ മികവിലൂടെയാണ് ഐപിഎൽ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
Also read: ഐപിഎൽ 2026 ലേലം: അബുദാബിയിൽ ഇന്ന് താരങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം
സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിൽ നിന്ന് ഒഴിവാക്കിയതിന് ശേഷമാണ് താരത്തിന് വീണ്ടും അവസരം ലഭിച്ചിരിക്കുന്നത്. മുൻപ് മുംബൈ ഇന്ത്യൻസിന്റെ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമാകാൻ പരിക്ക് മൂലം താരത്തിന് കഴിഞ്ഞിരുന്നില്ല.
യുവതാരങ്ങൾക്ക് അവസരം നൽകുന്നതിൽ പേരുകേട്ട ഫ്രാഞ്ചൈസിയാണ് രാജസ്ഥാൻ. നേരത്തെ മലയാളി താരം സഞ്ജു സാംസണിനെ ലോക ശ്രദ്ധയിലെത്തിച്ചത് രാജസ്ഥാനിലുള്ള കാലയളവിലെ പ്രകടനങ്ങളാണ്. ഐപിഎൽ 2026 സീസണിൽ വിഗ്നേഷ് പുത്തൂർ എങ്ങനെയുള്ള പ്രകടനം കാഴ്ചവെക്കും എന്നത് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

