ഇന്ത്യ – ശ്രീലങ്ക വനിതാ ടി20 പരമ്പര: ആവേശപ്പോരാട്ടത്തിന് തലസ്ഥാനം ഒരുങ്ങുന്നു, ടിക്കറ്റ് നിരക്കുകൾ ഇതാ

karyavattom stadium

ഇന്ത്യ – ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന പോരാട്ടങ്ങൾക്ക് വേദിയാകാൻ കേരളത്തിന്റെ തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് പരമ്പരയിലെ നിർണ്ണായകമായ അവസാന മൂന്ന് മത്സരങ്ങൾ നടക്കുന്നത്. ഡിസംബർ 26, 28, 30 തീയതികളിലായാണ് ഈ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

മത്സരത്തിനായി ടീമുകൾ നാളെ വൈകുന്നേരം 5.40-ന് തിരുവനന്തപുരത്ത് എത്തും. മത്സരത്തിന് മുന്നോടിയായി ഡിസംബർ 25-ന് ഇരു ടീമുകളും സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. ഉച്ചയ്ക്ക് 2:00 മുതൽ 5:00 വരെ ശ്രീലങ്കൻ ടീമും, വൈകിട്ട് 6:00 മുതൽ രാത്രി 9:00 വരെ ഇന്ത്യൻ ടീമും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും.

ALSO READ: എറണാകുളത്ത് യുഡിഎഫിൽ പൊട്ടിത്തെറി: ഡെപ്യൂട്ടി മേയർ സ്ഥാനം ചർച്ച നടക്കുന്നതിൻ്റെ മുൻപ് തന്നെ തീരുമാനം പ്രഖ്യാപിച്ചെന്ന് അഡ്വ. മുഹമ്മദ് ഷാ

കൂടുതൽ കാണികളെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കുന്നതിനായി ആകർഷകമായ ടിക്കറ്റ് നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും 125 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. പൊതുജനങ്ങൾക്ക് 250 രൂപ നൽകി മത്സരങ്ങൾ നേരിട്ട് കാണാവുന്നതാണ്. വനിതാ ക്രിക്കറ്റിന് വലിയ പ്രോത്സാഹനം നൽകുന്ന രീതിയിലാണ് ടിക്കറ്റ് നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News