ഛത്തീസ്ഗഡ് ബൽറാംപൂരില്‍ ട്രക്കിൽ നിന്ന് ആറ് കോടി രൂപ വിലമതിക്കുന്ന 1200 കിലോഗ്രാം കഞ്ചാവ് പിടികൂടി

ARREST IN KIDNAP CASE

ബൽറാംപൂർ: ഛത്തീസ്ഗഡ് ബൽറാംപൂർ ജില്ലയിൽ ട്രക്കിൽ നിന്ന് ആറ് കോടി രൂപ വിലമതിക്കുന്ന 1200 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. പിന്നാലെ മൂന്ന് പേര്‍ അറസ്റ്റിലായതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. ഉത്തർപ്രദേശ് അതിർത്തിയിലെ ധൻവാറിന് സമീപം ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രിയിൽ ട്രക്ക് തടഞ്ഞുനിർത്തിയെന്ന് ബൽറാംപൂർ പൊലീസ് സൂപ്രണ്ട് വൈഭവ് ബാങ്കർ പറഞ്ഞു.

“തെങ്ങിന്റെ തൊണ്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒഡീഷയിൽ നിന്ന് രാജസ്ഥാനിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു. പരിശോധനയിൽ 1,198.460 കിലോഗ്രാം ഭാരമുള്ള 40 ചാക്ക് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 6 കോടി രൂപ വിലമതിക്കും.” എസ്പി പറഞ്ഞു.

ALSO READ: ഓട്ടോമൊബൈലുകളിൽ നിന്ന് കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളെക്കുറിച്ചുള്ള പഠനത്തിൽ പുരോഗതി റിപ്പോർട്ട് തേടി എൻജിടി

ഉത്തർപ്രദേശിലെ വിവിധ ജില്ലയില്‍ നിന്നുള്ള അമരീഷ് കുമാർ (23), അംബരീഷ് കുമാർ പട്ടേൽ (33), മനീഷ് കുമാർ (20) എന്നിവരാണ് അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News