
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിങ് രേഖപ്പെടുത്തി. 78% ജനങ്ങൾ ആണ് സംസ്ഥാനത്ത് വിധിയെഴുതിയത്. എസ് ഐ ആറിൽ നിന്ന് 8.57 % പേർ പുറത്തായതാണ് പോളിങ് ശതമാനം ഉയരാൻ കാരണമെന്ന് നിഗമനം.
23 ദിവസം നീണ്ട വാശിയേറിയ പ്രചരണത്തിന് ഒടുവിലാണ് കേരളം പോളിംഗ് ബൂത്തിലേക്ക് എത്തിയത്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. രാവിലെ 7 മണിക്കാണ് പോളിംഗ് ആരംഭിച്ചത് എന്നാൽ 6 30 മുതൽ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ എല്ലാം വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിച്ചത്.
ഉച്ച കഴിഞ്ഞപ്പോൾ പോളിംഗ് അല്പം മന്ദഗതിയിൽ ആയെങ്കിലും വൈകുന്നേരത്തോടു കൂടി വോട്ടർമാരുടെ നീണ്ടനിര വീണ്ടും പലയിടങ്ങളിലും കാണാൻ സാധിച്ചു. അതിന്റെ ഭാഗമായി ആറുമണി എന്ന സമയം കഴിഞ്ഞിട്ടും വോട്ടർമാർ ക്യൂവിൽ നിൽക്കുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത്.. തുടർന്ന് ടോക്കൺ നൽകിയാണ് പലയിടങ്ങളിലും വോട്ടിംഗ് പൂർത്തിയാക്കിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലാണ്. കുറവ് പത്തനംതിട്ടയിലും. പോളിംഗ് ശതമാനം കൂടിയത് ആർക്ക് ഗുണകരം ആകും എന്ന കണക്കുകൂട്ടലുകളിലാണ് മുന്നണികൾ. ഏതായാലും എല്ലാവരും മെയ് 4 എന്ന ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

