2026 ലെ ടി20 ലോകകപ്പ്: സന്നാഹ പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ: സഞ്ജു ടീമിലിടം പിടിക്കുമോ? ‌

Sanju Samson

2026 ലെ ടി20 ലോകകപ്പിന്ന് മുന്നോടിയായി സന്നാഹ മത്സരം കളിക്കാനൊരുങ്ങി ടീം ഇന്ത്യ. എട്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ അഞ്ച് ടി20യും മൂന്ന് ഏകദിനങ്ങളുമാണ് ഉള്ളത്. ന്യൂസിലൻഡ് ആയിരിക്കും ഇന്ത്യയുടെ എതിരാളി. പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരം, കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും നടക്കുക.

അടുത്ത വര്‍ഷം ജനുവരി മുതലാണ് പരമ്പര നടക്കുക. ജനുവരി 11ന് ബറോഡയിലാണ് ആദ്യ ഏകദിന മത്സരം. ജനുവരി 14ന് രാജ്‌കോട്ട് രണ്ടാം ഏകദിനത്തിനും. 18-ാം തീയതി ഇൻഡോറിൽ മൂന്നാം ഏകദിനം നടക്കും.

Also Read: ‘ബണ്ണി ഹോപി’ന് ഇനി നൊ ഹോപ്; ബൗണ്ടറി ലൈനിലെ അഭ്യാസ ക്യാച്ചുകൾക്ക് പൂട്ടുവീഴുന്നു

ടി20 പരമ്പര ജനുവരി 21നാണ് ആരംഭിക്കുന്നത്, ആദ്യ മത്സരം നാഗ്പൂരിലായിരിക്കും നടക്കുക. ടി20യിലെ നാലാം മത്സരം അരങ്ങേറുക തിരുവനന്തപുരം, കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും. മലയാളി താരം സഞ്ജു സാംസൺ സന്നാഹ മത്സരത്തിനുള്ള ടി20 ടീമിലിടം പിടിക്കാൻ സാധ്യതയുണ്ട്. ടീമിലിടം ലഭിച്ചാൽ സ്വന്തം നാട്ടിൽ കളിക്കാനുള്ള അവസരമാണ് സഞ്ജുവിന് ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News