ഫുട്ബോൾ ആരാധകരെ ഞെട്ടിക്കാൻ 2026 ലോകകപ്പ്! ഫൈനലിൽ പോലും വലിയ മാറ്റം; അറിയാം പുതിയ പ്രത്യേകതകൾ

fifa wc2026

ഫിഫ ലോകകപ്പുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടൂർണമെന്റായിരിക്കും മാസം ആരംഭിക്കുന്ന ലോകകപ്പ്. ഇത്തവണ 48 ടീമുകൾ ആണ് ലോകകപ്പിൽ പങ്കെടുക്കുക. 1998 മുതൽ 2022 വരെ നടന്ന ലോകകപ്പുകളിൽ 32 ടീമുകളായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ ഫിഫയുടെ പുതിയ തീരുമാനപ്രകാരം 2026 മുതൽ ടീമുകളുടെ എണ്ണം 48 ആയി ഉയർത്തി.

32 ടീമുകൾ പങ്കെടുത്ത മുൻ ലോകകപ്പുകളിൽ ആകെ 64 മത്സരങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 2026 ലോകകപ്പിൽ 38 ദിവസങ്ങളിലായി 104 മത്സരങ്ങളാണ് നടക്കുക.ജൂലൈ 19-ന് ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ മത്സരത്തിനും ഇത്തവണ ചില പ്രത്യേകതകൾ ഉണ്ടാകും. സൂപ്പർ ബൗൾ മാതൃകയിലുള്ള ഹാഫ്‌ടൈം ഷോ അവതരിപ്പിക്കുന്നത് കാരണം സാധാരണയുള്ള 15 മിനുറ്റിനേക്കാളൂം ഇത്തവണ ഇടവേളയും നീളും.

Also Read:മെസ്സിയുമല്ല, റൊണാൾഡോയുമല്ല! ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ആരെന്ന് അറിയാമോ?

എന്നാൽ ഇവിടെയും പ്രത്യേകതകൾ അവസാനിക്കുന്നില്ല. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് രാജ്യങ്ങളിലായി ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്നാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. കൂടാതെ ഇതിനു മുമ്പ് 1970ലും 1986-ലും ലോകകപ്പിന് വേദിയായ മെക്സിക്കോ, മൂന്ന് വ്യത്യസ്ത ലോകകപ്പുകളിൽ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമായും ചരിത്രം കുറിക്കും.1994-ൽ ലോകകപ്പിന് വേദിയായ അമേരിക്ക രണ്ടാം തവണയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

 
 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News