20 വയസ്സിന് മുമ്പ് പുകവലി തുടങ്ങിയവർ ശ്രദ്ധിച്ചോളൂ; നിങ്ങളുടെ ജീവൻ കൂടുതൽ അപകടത്തിലാണ്

SMOKING KILLS

നിരവധിപ്പേരുടെ ജീവൻ കവരാൻ കാരണക്കാരനായ ഒന്നാണ് പുകവലി. പലരുടെയും ജീവിതത്തിനെ തന്നെ ഇരുട്ടിലാക്കിയതും അവരുടെ ഈ ശീലം തന്നെ ആയിരിക്കും. വളരെ ചെറിയ പ്രായം മുതൽ തന്നെ പലരും പുകവലി തുടങ്ങിയിട്ടുണ്ട്. എത്രയൊക്കെ വേണ്ടന്ന് പറഞ്ഞാലും സ്വയം പോലും ആ സ്വഭാവത്തെ പലർക്കും നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നതാണ് വസ്തുത. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഹൃദയ സംബന്ധമായ അവസ്ഥകൾക്ക് ഈ ശീലം ഗണ്യമായി കാരണമാകുന്നു.

ഒരാൾ ഏത് പ്രായത്തിൽ പുകവലി ആരംഭിക്കുന്നു എന്നത് അയാളുടെ ദീർഘകാല ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു എന്നാണ് പുതിയ പഠനം പറയുന്നത്. കൊറിയയിൽ 90 ലക്ഷത്തിലധികം മുതിർന്നവരിൽ നടന്ന ഒരു പഠനം ആണ് ഈ കര്യം പറയുന്നത്. 20 വയസ്സിന് മുമ്പ് പുകവലി തുടങ്ങുന്നവർക്ക്, പിന്നീട് പുകവലി ആരംഭിച്ചവരേക്കാൾ പക്ഷാഘാതം, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഈ പഠനം പറയുന്നു.

ALSO READ: പപ്പായ വിത്തിന് കാൻസറിനെ പ്രതിരോധിക്കാൻ ക‍ഴിയുമോ? വാസ്തവമെന്ത്?

20 വയസ്സിന് മുമ്പ് പുകവലി ആരംഭിച്ചവരിൽ പക്ഷാഘാത സാധ്യത 78% വരെ വർദ്ധിക്കുന്നതായി കാണപ്പെടുന്നു. പുകവലിക്കുന്ന സിഗരറ്റുകളുടെ ആകെ എണ്ണത്തേക്കാൾ ഉപരിയായി പുകവലി തുടങ്ങുന്ന പ്രായം ഒരു പ്രധാന അപകട ഘടകമാണ്. പുകയില രക്തക്കുഴലുകളെ നശിപ്പിക്കുകയും, രക്തം കട്ടപിടിക്കുന്നത് വർദ്ധിപ്പിക്കുകയും, രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യുന്നു. കൗമാരപ്രായത്തിൽ ശരീരവും മസ്തിഷ്ക കലകളും വളർച്ചാ ഘട്ടത്തിലായതിനാൽ, ഈ സമയത്തെ പുകയില ഉപയോഗം കൂടുതൽ ദോഷം ചെയ്യുന്നു.

ചെറുപ്പത്തിൽ പുകവലി തുടങ്ങുന്നത് നിക്കോട്ടിനോടുള്ള ശക്തമായ അടിമത്തത്തിന് കാരണമാകുന്നു. ഇത് പുകവലി നിർത്തുന്നത് കൂടുതൽ പ്രയാസകരമാക്കുകയും ജീവിതകാലം മുഴുവൻ പുകയില ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നേരത്തെ പുകവലി തുടങ്ങുന്നവരിൽ മരണസാധ്യതയും കൂടുതലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെ യുവാക്കൾ പുകവലി തുടങ്ങുന്നത് തടയുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വലിയ ആരോഗ്യ മാറ്റങ്ങൾ കൊണ്ടുവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News