ഇന്ത്യ–ന്യൂസിലാൻഡ് ടി20: ഇഷാന്റെ സെഞ്ചുറിക്ക് പിന്നാലെ അലന്റെ പടയോട്ടം; കാര്യവട്ടത്ത് റൺമഴ

ഇഷാൻ കിഷന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ 271 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തിയതിന് പിന്നാലെ, ഫിൻ അലനിലൂടെ ന്യൂസിലാൻഡിന്റെ മറുപടി. ഒൻപത് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 117 റൺസാണ് സന്ദർശകർ നേടിയത്. റൺറേറ്റ് 13 ആയി ഉയർന്നതോടെ മത്സരം ആവേശകരമായ നിലയിലാണ്.

ഓപ്പണർ ടിം സൈഫർട്ടിനെ (5) അർഷ്ദീപ് സിങ് വേഗം പുറത്താക്കിയെങ്കിലും, മറുവശത്ത് ഫിൻ അലൻ ആക്രമണം തുടർന്നു. 38 പന്തിൽ 80 റൺസ് നേടിയ അലൻ എട്ട് ഫോറും ആറ് സിക്സും അടങ്ങുന്ന ഉഗ്രൻ ഇന്നിങ്സാണ് പുറത്തെടുത്തത്. 210-ലധികം സ്ട്രൈക്ക് റേറ്റോടെ ബാറ്റ് ചെയ്ത അലൻ ഇന്ത്യൻ ബൗളർമാർക്ക് കടുത്ത പരീക്ഷണമായി.

Also Read: ഇന്ത്യ–ന്യൂസിലാൻഡ് ടി20: ഇഷാൻ കിഷന് സെഞ്ചുറി; ന്യൂസീലാൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

അലന്റെ വിക്കറ്റ് അക്സർ പട്ടേൽ സ്വന്തമാക്കിയെങ്കിലും, രാചിൻ രവീന്ദ്ര 22 റൺസുമായി ക്രീസിൽ ഉറച്ചുനിൽക്കുകയാണ്. ഗ്ലെൻ ഫിലിപ്പ്സ്, ഡാരിൽ മിച്ചൽ തുടങ്ങിയ ശക്തരായ ബാറ്റർമാർ ഇനി വരാനുണ്ടെന്നത് ഇന്ത്യക്ക് ആശങ്ക ഉയർത്തുന്നു. ഇന്ത്യൻ ബൗളർമാരിൽ അർഷ്ദീപ് രണ്ട് ഓവറിൽ 40 റൺസ് വഴങ്ങിയപ്പോൾ, വരുണ്‍ ചക്രവർത്തിക്കും നന്നായി അടി കിട്ടി. മത്സരത്തിന്റെ ഗതി ഏത് ദിശയിലേക്കെന്ന് വ്യക്തമാകാൻ ഇനിയും സമയം ബാക്കി നിൽക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News