
ബോളിവുഡിലെ പ്രമുഖ സംവിധായകനും നിർമ്മാതാവുമായ രോഹിത് ഷെട്ടിയുടെ മുംബൈയിലെ ജൂഹുവിലുള്ള വസതിക്ക് നേരെ വെടിവെപ്പ്. ഇന്ന് പുലർച്ചെയാണ് അജ്ഞാതരായ അക്രമികൾ രോഹിത് ഷെട്ടിയുടെ വസതിക്ക് മുന്നിലെത്തി അഞ്ച് റൗണ്ട് വെടിയുതിർത്തത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണം നടക്കുമ്പോൾ രോഹിത് ഷെട്ടി വീടിനുള്ളിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ആക്രമണവിവരം അറിഞ്ഞയുടൻ ജൂഹു പോലീസും ക്രൈം ബ്രാഞ്ച് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പ്രതികളെ തിരിച്ചറിയാൻ എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. രോഹിത് ഷെട്ടിയുടെ വസതിക്ക് ചുറ്റും നിലവിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ALSO READ : വികസന നേട്ടങ്ങൾ ഉയർത്തി എൽഡിഎഫിന്റെ പടയോട്ടം; വടക്കൻ മേഖലാ ജാഥ കുമ്പളയിൽ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും
നേരത്തെ ബോളിവുഡ് താരം സൽമാൻ ഖാന്റെ ബന്ദ്രയിലെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പിന് സമാനമായ സാഹചര്യമാണ് ഇതും. 2024-ൽ സൽമാൻ ഖാന്റെ വീടിന് മുന്നിൽ ബൈക്കിലെത്തിയ സംഘം വെടിയുതിർത്തിരുന്നു. ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘമായിരുന്നു അന്ന് ആക്രമണത്തിന് പിന്നിലുണ്ടായിരുന്നത്. സമാനമായ രീതിയിൽ രോഹിത് ഷെട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ഏതെങ്കിലും ഗുണ്ടാസംഘങ്ങളുടെ ബന്ധമുണ്ടോ എന്ന കാര്യമാണ് പോലീസ് ഇപ്പോൾ മുഖ്യമായും അന്വേഷിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


