
2024 ജൂലൈ 30-ന് മുണ്ടക്കൈ-ചൂരൽമല ഉരുളെടുത്തപ്പോൽ മലയാളികളുടെ ഉള്ളിലാണ് ആഴത്തിൽ മുറിവുണ്ടായത്. ആ ദുരന്തത്തെ തുടർന്ന് പുനർനിർമ്മാണത്തിന് സംസ്ഥാന സർക്കാർ സ്വീകരിച്ച പദ്ധതികളിൽ പ്രധാനപ്പെട്ടതായിരുന്നു കൽപ്പറ്റ ടൗൺഷിപ്പ്. 410 വീടുകളിൽ ആദ്യഘട്ടമായി 178 വീടുകളുടെ ഉദ്ഘാടനമാണ് മാർച്ച് 1-ന് കൽപ്പറ്റയിൽ നടക്കുന്നത്. അതിജീവിച്ച ഓരോരുത്തർക്കും അർഹിക്കുന്ന പുനരദ്ധിവാസം ഉറപ്പാക്കുമെന്ന സർക്കാരിന്റെ വാക്കാണ് നാളെ പൂർണ അർത്ഥത്തിൽ പാലിക്കപ്പെടുന്നത്. ഈ ചടങ്ങിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.
അതിജീവനത്തിന്റെ പുതുഗാഥ രചിച്ചുകൊണ്ട് നാം പണിതുയർത്തിയ കൽപ്പറ്റ ടൗൺഷിപ്പിന്റെ ഉദ്‌ഘാടനമാണ് നാളെ നടക്കാൻ പോവുന്നത്. നമ്മുടെയെല്ലാം ഉള്ളുലച്ച ദുരന്തമായിരുന്നു 2024 ജൂലൈ 30 ന് മുണ്ടക്കൈ-ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടൽ. കേരള ജനതയുടെ ഐക്യത്തിലും ഇച്ഛാശക്തിയിലും ഊന്നിക്കൊണ്ട് ദുരന്തബാധിത പ്രദേശത്തിന്റെ പുനർനിർമ്മാണം ലോകോത്തര നിലവാരത്തിൽ പൂർത്തിയാക്കുമെന്ന് അന്ന് എൽഡിഎഫ് സർക്കാർ ഉറപ്പുനൽകിയിരുന്നു. ആ ഉറപ്പ് യാഥാർത്ഥ്യമാവുന്ന ആവേശകരമായ മുഹൂർത്തമാണിത്. 178 കുടുംബങ്ങൾക്കായുള്ള ഫേസ്-1 ന്റെ ഉദ്‌ഘാടനമാണ് നാളെ. സ്വപ്‌നങ്ങൾ കൊണ്ട് പടുത്തുയർത്തിയ ഈ മഹത്തായ ടൗൺഷിപ്പ് നമ്മുടെ അഭിമാനമാണ്. ലോകമാകെ ഉറ്റുനോക്കുന്ന ഈ ചരിത്രനിമിഷത്തിൽ പങ്കുചേരാൻ എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

