പൊങ്കാല മാലിന്യം നീക്കം ചെയ്യുന്നതിൽ നഗരസഭ പൂർണ പരാജയം; ശുചീകരണം ഏറ്റെടുത്ത് സിപിഐഎം പ്രവർത്തകർ

പൊങ്കാല കഴിഞ്ഞ് അഞ്ച് ദിവസം പിന്നിട്ട് ആറാം ദിവസത്തിലേക്ക് കടന്നിട്ടും മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് സി പി ഐ എം. സംസ്കൃതം കോളേജിലെ മാലിന്യം നീക്കം ചെയ്താണ് സി പി ഐ എം പ്രവർത്തകർ പ്രതിഷേധിച്ചത്. ബി ജെ പി ഭരണത്തിന് കീഴിലുള്ള നഗരസഭ പൂർണ പരാജയമാണെന്നാണ് ഇതിലൂടെ തെളിയുന്നത്.

മാലിന്യങ്ങൾ അന്ന് രാത്രി തന്നെ നീക്കം ചെയ്തുവെന്ന് മേയർ ഉൾപ്പെടെയുള്ളവർ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ദിവസങ്ങൾ കഴിഞ്ഞിട്ടും നഗരത്തിൽ മാലിന്യം അവശേഷിക്കുകയാണ്. സാധാരണയായി പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലോ രണ്ട് ദിവസത്തിനകമോ നഗരം പൂർണ്ണമായും ശുചിയാക്കാറുണ്ട്. എന്നാൽ നിലവിലെ ഭരണസമിതിയുടെ കീ‍ഴിൽ അത് നടന്നില്ല എന്നത് വലിയ വീഴ്ചയാണ്.

ALSO READ: ഇടതുമുന്നണി സംഘടിപ്പിക്കുന്ന സംസ്ഥാനതല യുദ്ധവിരുദ്ധ സമാധാന റാലി ഇന്ന് തിരുവനന്തപുരത്ത് ; പ്രതിഷേധ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്കൃത കോളേജ് പരിസരത്ത് പൊങ്കാലയ്ക്ക് ഉപയോഗിച്ച ചൂടുകട്ടകൾ പോലും നീക്കം ചെയ്യാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് സി പി ഐ എം പ്രവർത്തകർ അവിടെ മാതൃകാപരമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News