
വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയ ബില്ലും നടപ്പാക്കാനുള്ള മോദി സർക്കാരിൻ്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പാർലമെൻ്റ് പ്രത്യേക സമ്മേളനം നാളെ ചേരുമ്പോൾ വലിയ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
എംപിമാർക്ക് നൽകിയ കരട് ബിൽ പ്രകാരം ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം 543ൽ നിന്ന് 750 ആകും. സംസ്ഥാനങ്ങൾ 815 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 35 സീറ്റുകളും ആകുമെന്നാണ് കരട് ബിൽ ശുപാർശ ചെയ്യുന്നത്. അതേസമയം വനിതാ സംവരണത്തിൻ്റെ മറവിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭ സീറ്റുകൾ കുത്തനെ ഉയർത്താനുള്ള മോദി സർകാർ നീക്കത്തെ അംഗീകരിക്കില്ലെന്ന നിലപാടിൽ ആണ് പ്രതിപക്ഷം.
ALSO READ: നോയിഡയിൽ സമരം കടുപ്പിച്ച് തൊഴിലാളികൾ; സിഐടിയു പ്രതിനിധി സംഘം സമരക്കാരെ ഇന്ന് സന്ദർശിക്കും
ഡീലിമിറ്റേഷൻ ബില്ലിനെ ശക്തമായി എതിർക്കുമെന്ന് ഇടത് പാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്. മോദി സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ
ഫെഡറൽ ഇന്ത്യയുടെ മരണവാറണ്ട് ആണെന്ന് ജോൺബ്രിട്ടാസ് എംപി നേരത്തെ വിമർശിച്ചിരുന്നു. പുതിയ ബിൽ പ്രകാരം മണ്ഡല പുനഃനിർണയം നടത്തുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ കുതിച്ചുയരുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ചുരുങ്ങുമെന്നും ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യയുടെ കോളനിയായി ദക്ഷിണേന്ത്യയെ മാറ്റാനുള്ള കുടിലതന്ത്രങ്ങളാണ് ബില്ലുകളിൽ പ്രതിഫലിക്കുന്നതെന്നും ജോൺബ്രിട്ടാസ് എംപി വിമർശിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

