
കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം, കോവളം നിയോജക മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് രാജി വച്ചു. കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയായ സ്റ്റാൻലി ഹെഡ്ഗർ ആണ് രാജി വച്ചത്.
കോൺഗ്രസ് നേതാക്കളുടെ നെറികെട്ട രാഷ്ട്രീയ ശൈലിക്കെതിരെയാണ് തന്റെ പ്രതിഷേധമെന്ന് സ്റ്റാലിൻ ഹെഡ്ഗർ പറഞ്ഞു. മുഖ്യമന്ത്രി കസേരയ്ക്കായി നേതാക്കൾ രാഷ്ട്രീയ കോമാളിത്തരം നടത്തുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജി എന്നും സ്റ്റാൻലി ഹെഡ്ഗർ പറഞ്ഞു.
സ്റ്റാൻലി ഹെഡ്ഗർ ഇന്ന് വിഴിഞ്ഞത്ത് നടക്കുന്ന സിപിഐഎം യോഗത്തിൽ പങ്കെടുക്കും. ഇന്ന് രാജി നൽകി. വിവരങ്ങൾ കത്തിൽ പറഞ്ഞിട്ടുണ്ട് ഇനി മുതൽ ഞാനും എന്റെ കുടുംബവും സഹപ്രവർത്തകരും CPI (M) ൽ പ്രവർത്തിക്കുമെന്നാണ് സ്റ്റാൻലി ഹെഡ്ഗർ ഫേസ്ബുക്കിൽ കുറിച്ചത്.
നിയമസഭ തെരരഞ്ഞെടുപ്പിനെ തുടർന്നുള്ള കോൺഗ്രസിലെ മുഖ്യമന്ത്രി പോര് മുറുകുകയാണ്. സോഷ്യൽ മീഡിയ വഴി ചർച്ചകളും തർക്കങ്ങളും ശക്തമാവുന്ന സാഹചര്യത്തിൽ താക്കീതുമായി കെ പി സി സി രംഗത്ത് വന്നിരുന്നു. വി ഡി സതീശന്റെ പേരിൽ പലയിടത്തായി ഫ്ലക്സ് ഉയർന്നത് പോര് ശക്തമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

