
വീട്ടുമുറ്റത്തോ പറമ്പിലോ ഒരു പാമ്പിനെക്കണ്ടാൽ ആദ്യം പരിഭ്രാന്തിയാണുണ്ടാവുക. ആദ്യത്തെ ആ പേടിയിൽ പാമ്പിനെ അശാസ്ത്രീയമായി രീതിയിൽ പിടികൂടാനോ തല്ലിക്കൊല്ലാനാണോ ആണ് ഭൂരിഭാഗം ആളുകളും ശ്രമിക്കുന്നത്. പാമ്പുകൾക്കും ആളുകൾക്കും ഒരുപോലെ സുരക്ഷയൊരുക്കാനായി വനംവകുപ്പും കൂടി സജ്ജമാക്കിയ ആപ്പാണ് സർപ്പ.
എന്താണ് സർപ്പ ആപ്പ്
പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം, അശാസ്ത്രീയമായ രക്ഷാപ്രവർത്തനം, കൃത്യമായ വിവരശേഖരണം എന്നിവ ലക്ഷ്യമിട്ട് വികസിപ്പിച്ചിരിക്കുന്ന ആപ്പാണ് സർപ്പ. വനംവകുപ്പിന്റെ അംഗീകാരമുള്ള പാമ്പ്പിടുത്തക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ആപ്പിന്റെ ലക്ഷ്യം.
പ്രധാന സവിശേഷതകൾ
പാമ്പിനെക്കണ്ടാൽ ആപ്പിലൂടെ വിവരം അറിയിക്കാം. ഉടൻ തന്നെ നിങ്ങളുടെ ലൊക്കേഷന് ഏറ്റവും അടുത്തുള്ള റെസ്ക്യൂവർക്ക് സന്ദേശം ലഭിക്കും. നിങ്ങൾ കണ്ട പാമ്പിന്റെ ഫോട്ടോ ആപ്പിൽ അപ്ലോഡ് ചെയ്യാൻ സാധിക്കും. ഇത് ഏത് വർഗത്തിൽപ്പെട്ട ആപ്പാണെന്ന് തിരിച്ചറിയാൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കും. വനംവകുപ്പ് പരിശീലനം നൽകിയ സർട്ടിഫൈഡ് ഡോക്ടർമാർ മാത്രമാണ് ഈ ആപ്പിലുള്ളത് അതുക്കൊണ്ട് അശാസ്ത്രീയമായ പാമ്പ്പിടുത്തത്തെക്കുറിച്ച് പേടിക്കേണ്ടതില്ല. പാമ്പ്കടിയേറ്റാൽ ചെയ്യേണ്ടുന്ന പ്രാഥമിക ചികിത്സയെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. പാമ്പ് കടിയേറ്റാൽ ആന്റിവെനം ലഭിക്കുന്ന ആശുപത്രികളെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.
ആപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സർപ്പ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. പാമ്പിനെക്കണ്ടാൽ ആ സ്ഥലത്ത് നിന്ന് ഫോട്ടോ എടുത്ത് ലൊക്കേഷൻ സഹിതം ഉടൻ ആപ്പിൽ അപ്ലോഡ് ചെയ്യുക. ഈ വിവരം ഉടൻ തന്നെ കൺട്രോൾ റൂമിലും അടുത്തുള്ള റെസ്ക്യൂവർക്കും ലഭിക്കും. റെസ്ക്യൂവർ ഉടൻ തന്നെ സ്ഥലത്തെത്തി പാമ്പിനെ പിടിച്ച് കാട്ടിലേക്ക് വിടുകയോ വനംവകുപ്പിന് കൈമാറുകയോ ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

