
മുഴുവൻ സിനിമ സെറ്റുകളിലും ഇന്റേർണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിച്ചെന്ന് ഫിലിം ചേംബർ ഭാരവാഹികൾ. സെറ്റിലെ കാര്യങ്ങൾ ഉൾപ്പെടുത്തി മിനുട്സ് തയ്യാറാക്കി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റി മോണിറ്ററി കമ്മിറ്റിയെ അറിയിക്കുവാനുള്ള തീരുമാനമെടുത്തെന്നും ഐസി റിപ്പോർട്ട് ലഭിക്കാതെ സിനിമക്ക് സെൻസറിങ്ങിനുളള അനുമതി ലഭിക്കില്ലെന്നും ഫിലിം ചേംബർ ഭാരവാഹികൾ പറഞ്ഞു. പ്രൊഡ്യൂസർ, ഡയറക്ടർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നിവരെ ഒഴിവാക്കിയാണ് ഐസി രൂപീകരിക്കുക. സിനിമാ സെറ്റുകളിൽ പരിശോധനകൾ കർശനമാക്കിയെന്നും ഭാരവാഹികൾ അറിയിച്ചു. മലയാള സിനിമയിലെ ഒൻപത് സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമം 2013 പ്രകാരമുള്ള സമിതിയാണ് ആഭ്യന്തര പരാതിപരിഹാര കമ്മിറ്റി അഥവാ ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റി (ഐ സി സി) എന്നറിയപ്പെടുന്നത്. ഈ നിയമപ്രകാരം രണ്ട് തരത്തിലുള്ള പരാതി പരിഹാര സംവിധാനങ്ങളാണ് നിലവിലുള്ളത്. ഇന്റേണൽ കമ്മിറ്റി, ലോക്കൽ കമ്മിറ്റി ( പ്രാദേശിക കമ്മിറ്റി).
ഓഫീസിൽ/ തൊഴിലിടങ്ങൾ അതുമായി ബന്ധപ്പെട്ടോ സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ, ലൈംഗിതിക്രമങ്ങൾക്കുള്ള ശ്രമം എന്നിവയുണ്ടായാൽ പരാതിപെടാനുള്ള കമ്മിറ്റിയാണ് ഇന്റേണൽ കമ്മിറ്റി. ഏതൊരു തൊഴിൽ ഉടമയും രേഖാമൂലമുള്ള ഉത്തരവ് പ്രകാരം ഇന്റേൺൽ കംപ്ലൈന്റ്സ് കമ്മിറ്റി രൂപീകരിക്കേണ്ടതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

