
സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. പാമ്പ് കടിയേറ്റ് ചികിത്സയിൽ ആയിരുന്ന അന്ധനായ വയോധികൻ മരിച്ചു. മരിച്ചത് കൊല്ലം സ്വദേശിയായ രാജേന്ദ്രൻ എന്ന അറുപത്തിനാല് കാരനാണ്. കഴിഞ്ഞ 24 ന് കൊല്ലത്തെ വീടിനുള്ളിൽ വെച്ചു പാമ്പ് കടിക്കുകയായിരുന്നു. അണലിയാണ് കടിച്ചത്.
ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് നിരവധി പേരാണ് മരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികളുൾപ്പെടെ പാമ്പ് കടിയേറ്റ് മരണപ്പെട്ടിരുന്നു.
Also read: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു; കാർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു
ചൂട് കൂടിയ സാഹചര്യത്തിൽ പാമ്പുകൾ ജനവാസ മേഖലയിൽ വ്യാപകമായതുൾപ്പെടെ പാമ്പ് കടികൾ വർധിക്കാൻ കാരണമായിരുന്നു. ഇതിനെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉൾപ്പെടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

