
ആദിത്യൻ്റെ മരണം ആശങ്കജനകമെന്ന് വി ശിവൻകുട്ടി. സഹപാഠികളുടെ ലഹരി അവസ്ഥ ചോദ്യം ചെയ്ത ഒരാൾക്ക് ഇങ്ങനെ ഉണ്ടാകാൻ പാടില്ല ലഹരിക്കെതിരെ നിലപാടെടുത്തതിൽ കുട്ടിയെ മാനസികമായി പേടിപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ആദിത്യന്റെ മരണത്തിൽ കർണാടക പോലീസ് അന്വേഷണം നടത്തണം പ്രതികൾ എത്ര ഉന്നതരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
അതിനു വേണ്ടി കേരള സർക്കാർ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യും. കർണാടകത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിൽ ബന്ധമുള്ളതായി കാണുന്നു. അതുകൊണ്ട് അന്വേഷണം കർണാടക സർക്കാരിൽ നിന്നും മാറ്റി ദേശീയ ഏജൻസിയെ ഏൽപ്പിച്ച് ആദിത്യന് നീതി ഉറപ്പാക്കണമെന്നും വി ശിവൻകുട്ടി പറഞ്ഞു.
കുട്ടികളുടെ ആത്മഹത്യ പൊതുവായ ഒരു പ്രശ്നമായി മാറിയിട്ടുണ്ട്. കാശിനുവേണ്ടി ഏജൻസികളിൽ വച്ച് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്തിനു പുറത്ത് ഒരുപാട് പ്രവർത്തിക്കുന്നുണ്ട്. അതിനെപ്പറ്റി ധാരണ ബന്ധപ്പെട്ട ഗവൺമെന്റുകൾക്ക് ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

