വെള്ളം തണുപ്പിക്കാൻ ഇനി ഫ്രിഡ്ജ് വേണ്ട ; കൊടുംചൂടിൽ പുതിയ ആശ്വാസം, 3 എളുപ്പവഴികൾ

cool water

കൊടുംചൂടിൽ ശരീരം തണുപ്പിക്കാൻ തണുത്ത വെള്ളം കുടിക്കുന്നവരേറെയുണ്ട്. അതിനാൽത്തന്നെ പല വീടുകളിലെയും ഫ്രിഡ്ജുകളിൽ കുപ്പികളിൽ വെള്ളം തണുപ്പിക്കാൻ വയ്ക്കുന്നുണ്ട്. എന്നാൽ ഇടവിട്ട് കറന്റ് പോകുന്നത് വലിയൊരു തിരിച്ചടിയാണ്. ഫ്രിഡ്ജിന്റെ സഹായമില്ലാതെ കുടിവെള്ളം തണുപ്പിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ പരിചയപ്പെട്ടാലോ.

also read: കടലിനടിയിൽ തെളിഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ഗിന്നസ് റെക്കോർഡ് നേട്ടത്തിൽ ആൻഡമാൻ

  1. നനഞ്ഞ തുണി ഉപയോഗിച്ച് കുപ്പി പൊതിയുന്നത്
    വെള്ളം നിറച്ച കുപ്പി നനഞ്ഞ തൂവാലയിലോ തുണിയിലോ പൊതിയുക. തുണി ഉണങ്ങുമ്പോൾ, അത് കുപ്പിയിൽ നിന്നുള്ള ചൂട് കുറയ്ക്കുകയും വെള്ളം തണുപ്പിച്ച് നിലനിർത്തുകയും ചെയ്യും.
  2. കുപ്പിയുടെ പകുതി ഭാഗം ഫ്രീസ് ചെയ്യുക
    എന്തെങ്കിലും ആവശ്യത്തിന് നിങ്ങൾക്ക് പുറത്ത് പോകേണ്ട ആവശ്യം വരികയാണെങ്കിൽ ഒരു കുപ്പി വെള്ളം പകുതി ഫ്രീസ് ചെയ്യുക.
    ഇത്തരത്തിൽ പുറത്തുപോയി കഴിഞ്ഞാലും വെള്ളത്തിന്റെ തണുപ്പ് പെട്ടെന്ന് നഷ്ടപ്പെടില്ല.
  3. മൺപാത്രത്തിലെ വെള്ളം
    മൺപാത്രത്തിൽ വെള്ളം നിറച്ചുവച്ചാൽ മതിയാകും. അതിനാൽ വെള്ളം മുഴുവൻ ദിവസവും തണുത്തിരിക്കും. കൂടുതൽ രുചിയോടെ തണുത്ത വെള്ളം കുടിക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News