കേരളത്തിന്റെ ഭാവി വോട്ടര്‍മാര്‍ കണക്കാക്കിയില്ല, കൊടുങ്കാറ്റു പോലെ തിരിച്ചെത്തും- എം. സ്വരാജ്

M. Swaraj

എല്‍.ഡി.എഫ് ഭരണത്തില്‍ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായതെന്നും എതിരാളികള്‍ പോലും ഇക്കാര്യം സമ്മതിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്. എന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു അനര്‍ഹമായ പരാജയമല്ലാതെ മറ്റൊന്നുമല്ലെന്നും സ്വരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


എല്‍.ഡി.എഫ് പരാജയപ്പെടാന്‍ പാടില്ലായിരുന്നു. എല്‍.ഡി.എഫ് ഭരണത്തില്‍ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത്. എതിരാളികള്‍ പോലും ഇക്കാര്യം സമ്മതിക്കും. നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളോ കേരളത്തിന്റെ ഭാവിയോ തിരഞ്ഞെടുപ്പിലെ പരിഗണന വിഷയങ്ങളായി വോട്ടര്‍മാര്‍ കണക്കാക്കിയില്ലെന്നാണ് തോന്നുന്നത്. തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടര്‍മാരെ സ്വാധീനിച്ചുണ്ടാകാം. 10 വര്‍ഷം മുമ്പുള്ള കേരളം പലരും മറന്നു പോയിട്ടുണ്ടാകാം. യാതൊരു ദുരഭിമാനവുമില്ലാതെ തിരുത്തേണ്ടതെല്ലാം തിരുത്താന്‍ ഇടതുപക്ഷം തയ്യാറാകും. പരാജയങ്ങളുടെ ഇരുട്ടില്‍നിന്ന് മഹാവിജയത്തിന്റെ സൂര്യോദയങ്ങളിലേക്ക് പറന്നുയര്‍ന്നിട്ടുമുണ്ട്. തോല്‍വിയില്‍നിന്നും ഊര്‍ജം സ്വീകരിക്കും. ആയിരം ശരികള്‍ക്കിടയില്‍ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ ആര്‍ജവത്തോടെ തിരുത്തും. ക്രിയാത്മക പ്രതിപക്ഷമായി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്നും കൊടുങ്കാറ്റു പോലെ തിരികെയെത്തുമെന്നും സ്വരാജ് കുറിച്ചു.

Also Read: ‘ബംഗാളിൽ ബിജെപി വലിയ തോതിൽ പണമൊഴുക്കി’; കേന്ദ്രം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ജനക്ഷേമത്തിന് മുൻഗണന നൽകിയെന്ന് എം എ ബേബി

എം. സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News