എറണാകുളത്ത് പോത്തിന്റെ ആക്രമണത്തിൽ 73കാരന് ദാരുണാന്ത്യം, സംഭവം ഇന്നലെ രാത്രിയോടെ

attack

എറണാകുളം കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബുവാണ് (73) മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ കളമശ്ശേരി കൈപ്പടമുകളിലായിരുന്നു സംഭവം. വീടിന് സമീപത്തെ മരങ്ങൾ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പോത്ത് അബുവിനെ ആക്രമിക്കുകയായിരുന്നു.

also read: ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂർ ഷാപ്പിലിരുന്നു; ഉടമയെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണും കവർന്നത് മലപ്പുറത്ത്

അതേസമയം, കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് ടൗണിൽ കാട്ട് പോത്ത് ഇറങ്ങി. ജനവാസ കേന്ദ്രങ്ങൾക്ക് പരിസരങ്ങളിലാണ് കാട്ട് പോത്ത് ഇറങ്ങിയത്.ഇന്നല രാത്രിയായിരുന്നു സംഭവം. വീടുകൾക്ക് പരിസരങ്ങളിലും കാട്ട് പോത്ത് എത്തിയതോടെ ജനങ്ങൾ ഭീതിയിലായി.


സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിൻ്റെ ആർആർടി അംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാട്ട് പോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല. വേനൽ കടുത്തതോടെ മലയോരമേഖലകളിലെ ജനവാസ കേന്ദ്രങ്ങളിൽ വന്യ മൃഗങ്ങൾ ഇറങ്ങുന്നത് പതിവായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News