മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതിൽ പ്രതിഷേധം; യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുസ്ലീം ലീ​ഗ്

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതിൽ പ്രതിഷേധം. യുഡിഎഫ് യോഗത്തിൽ നിന്ന് ലീഗ് വിട്ടുനിൽക്കും. ഇന്ന് രണ്ട് മണിക്ക് ആണ് യുഡിഎഫ് യോഗം വിളിച്ചത്. എത്താൻ കഴിയില്ലെന്ന് അറിയിച്ചു. പ്രഖ്യാപനം വന്ന ശേഷം മുസ്ലീം ലീഗ് യോഗം ചേരും. പാണക്കാട് വെച്ചാണ് യോഗം. ലീഗ് യോഗത്തിന് ശേഷമേ നേതാക്കൾ തിരുവനന്തപുരത്തേക്ക് തിരിക്കൂ.

കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ മുസ്ലീംലീഗ് അതൃപ്തി പ്കടിപ്പിച്ചിരുന്നു. കോൺഗ്രസിലെ തർക്കങ്ങൾ തിരഞ്ഞെടുപ്പ് വിജയത്തിൻ്റെ ശോഭ കെടുത്തിയെന്നും പ്രവർത്തകർ നിരാശയിലെന്നും മുസ്ലിം ലിഗ് മലപ്പുറം ജില്ലാ കമ്മിറ്റിയിൽ വിമർശനം അറിയിച്ചിരുന്നു.

ALSO READ; ഇന്ന് തിരച്ചിൽ അവസാനിക്കുമോ? മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ കോൺ​ഗ്രസ്; നിരാശയിൽ നേതാക്കൾ

തെരഞ്ഞെടുപ്പു ഫലം വന്ന് ഒരാഴ്ചയായിട്ടും കോൺഗ്രസിൽ നിന്നുള്ള മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ല. ഇത് തെരഞ്ഞെടുപ്പ് വിജയത്തിൻറെ നിറം കെടുത്തിയെന്നും പ്രവർത്തകരെല്ലാം നിരാശയിലെന്നുമാണ് വിമർശനം ഉയർന്നത്. ജനങ്ങളാണ് വിജയം നൽകിയത്. അവർക്കെല്ലാം അതൃപ്ത്തിയുണ്ടെന്നും പരാതിയുയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News