
ടേം വ്യവസ്ഥയിൽ നിലപാട് കടുപ്പിച്ച് മാണി സി കാപ്പൻ. അഞ്ചു വർഷം തന്നെ വേണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വി ഡി സതീശൻ പാലായിൽ എത്തി ഇക്കാര്യം പ്രസംഗിച്ചതാണ്. അങ്ങോട്ട് പോകുന്ന കാറിൽ ആയിരിക്കില്ല കാപ്പൻ തിരികെ വരിക, കൊടിവെച്ച കാറിൽ ആയിരിക്കും തിരിച്ചു വരികയെന്ന് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു.
രമേശ് ചെന്നിത്തലയും സമാനമായി കൺവെൻഷനിൽ പ്രസംഗിച്ചിരുന്നു. പറഞ്ഞവർ വാക്കു പാലിക്കണം. ടീം യു ഡി എഫ് എന്നല്ലേ പറയുന്നത്. താനും അതിന്റെ ഭാഗമല്ലേയെന്ന് മാണി സി കാപ്പൻ ചോദിച്ചു.
അതേസമയം, ടേം വ്യവസ്ഥ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടി അനൂപ് ജേക്കബും മാണി സി കാപ്പനും കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നൽകി. സി പി ജോണിന് അഞ്ച് വർഷം നൽകാമെന്ന് പറയുകയും എന്നാൽ തങ്ങളെ ടേം വ്യവസ്ഥയിൽ മന്ത്രിയാക്കാനുള്ള നീക്കം പറ്റില്ലെന്ന് ചൂണ്ടിക്കാട്ടിാണ് പരാതി നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

