ബസ് കാത്തുനിന്ന യാത്രക്കാരന് മുന്നിൽ കെട്ടിടഭാഗം തകർന്നു വീണു; താമരശ്ശേരിയിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

thamarassery

കോഴിക്കോട് താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിലെ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൻ്റെ ബീമിൻ്റെ പാളി അടർന്നുവീണ സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ നടത്തി  പഞ്ചായത്ത് ഭരണസമിതി. കെട്ടിടത്തിൻ്റെ അറ്റക്കുറ്റപണികൾക്കായി പത്ത് ലക്ഷം രൂപ മാറ്റിവെച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് താമരശ്ശേരി ഷോപ്പിംങ്ങ് സെൻ്റിൻ്റെ കംഫർട്ട് സ്റ്റേഷനോട് ചേർന്ന ഭാഗത്തിൻ്റെ ബീം അടർന്നുവീണത്. കെട്ടിടത്തിൻ്റെ ബീമിൽ പല ഭാഗത്തും, പ്രാധാനപ്പെട്ട ഒരു തൂണൻ്റെ അടിഭാഗത്തും വിള്ളൽ രൂപപ്പെട്ടതായും, സീലീങ്ങ് പല ഭാഗത്തും അടർന്നതായും, പാരപ്പറ്റ് പൂർണമായും തകർന്നതായും പരിശോധനയിൽ കണ്ടെത്തി. എഞ്ചിനിയറിംങ്ങ് വിഭാഗത്തോട് അടിയന്തിര റിപ്പോർട്ട് തേടി.

പഞ്ചായത്ത് പ്രസിഡണ്ടിനെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കുന്ന സംഘം സ്ഥലം സന്ദർശിച്ചു. കെട്ടിടത്തിന്റെ ബീം തകർന്നുവീഴുമ്പോൾ, ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അവധി ദിനമായതിനാൽ അപകടം നടക്കുമ്പോൾ ഈ ഭാഗത്ത് ആളുകൾ കുറവായിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി സമയബന്ധിതമായി നടപ്പിലാക്കാത്തതിനാൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News