പുതിയ തലമുറ ഹ്യുണ്ടായ് ഐ20 എത്തുന്നു; ടീസർ പുറത്തുവിട്ട് കമ്പനി

car

നമ്മുടെ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ കേട്ട പേരാണ് ഹ്യുണ്ടാ അല്ലെ? എന്നാൽ ഇതാ അതി​ന്റെ അടുത്ത തലമുറയായ ഐ20 ടീസർ പുറത്ത് വന്നിരിക്കുകയാണ്. 18 സെക്കൻഡിൽ താഴെ ദൈർഘ്യമുള്ള ടീസറിൽ പുതിയ ഐ20യുടെ സവിശേഷതകളുടെ സൂചന നൽകിയിരിക്കുന്നു. നിലവിലെ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ഉയരവും കരുത്തുറ്റ രൂപവുമുള്ള ക്രോസ്‌ഓവർ ശൈലിയിലേക്കാണ് പുതിയ ഐ20 എന്നാണ് റിപ്പോർട്ടുകൾ. വൈ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, കണക്റ്റഡ് ലൈറ്റ് ബാർ, പുതിയ ഗ്രിൽ, ചെയ്ത ബമ്പർ എന്നിവ വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ പുതിയ അലോയ് വീലുകൾ, ഷാർക്ക്-ഫിൻ ആന്റിനകളു ഈ കാറി​ന്റെ മറ്റു സവിശഷതകളാണ്.

ALSO READ:ബൈക്ക് കൊടുത്ത് എല്ലാവരും കാർ വാങ്ങിയോ; മെയ് മാസത്തെ വിൽപ്പനയിൽ റെക്കോർഡ് മാരുതി

തലമുറ മാറുന്നതിനുസരിച്ച് വണ്ടിയുടെ ഫീച്ചറിനും മാറ്റം വരുന്നു. അതായത് നിലവിലെ ഡിസ്പ്ലേയ്ക്ക് പകരം കർവ്ഡ് ഡ്യുവൽ-സ്ക്രീൻ സെറ്റപ്പ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പ്രീമിയം ഓഡിയോ സംവിധാനം എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. വെന്റിലേറ്റഡ് സീറ്റുകൾ, 360 ഡിഗ്രി ക്യാമറയും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുതുതലമുറ ഐ20യിലും 1.2 ലീറ്റര്‍ നാച്ചുറലി അസ്പയോഡ് (Accelerator Pedal Sensor) പെട്രോള്‍ എന്‍ജിനും എന്‍ലൈനില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകൾ തുടരാനാണ് സാധ്യത. ഭാവിയിലേക്ക് 1.2 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ ഹ്യുണ്ടേയ് വികസിപ്പിക്കുമെന്നാണ് റിപ്പോർട്ടുകളുണ്ട്. അതിനാൽ പുതുതലമുറയായ ഐ20 ഈ ഫീച്ചർ എത്താൻ സാധ്യതയെറെയാണ്. വർഷവാസനത്തോടെ ഐ20 വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News