അളിയൻറെ രാജിയിൽ ഒതുങ്ങുമോ; അതോ അളിയനും രാജി വെക്കണോ? ബന്ധു നിയമനത്തിൽ സണ്ണി ജോസഫ് പ്രതിക്കൂട്ടിൽ

sunny joseph

മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവിനെ അഡി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ പ്രതിക്കൂട്ടിലായി സണ്ണി ജോസഫ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺ​ഗ്രസിൽ ഉയർന്ന് വരുന്നത്. വിഷയം രൂക്ഷമായതിനെത്തുടർന്ന് സഹോദരി ഭർത്താവ് രാജി വെച്ചിരുന്നു. എന്നാൽ മുഖം രക്ഷിക്കുന്നതിനായി നേതൃത്വം ഇടപെട്ടാണ് രാജിവെപ്പിച്ചത്.

ഹൈക്കമാൻഡ് ഇടപെട്ടാണ് രാജിയിലേക്കെത്തിയത്.ഗത്യന്തരമില്ലാതെ അളിയൻറെ രാജിയിൽ മാധ്യമങ്ങളോട് പ്രതികരിക്കാനും സണ്ണി ജോസഫ് തയ്യാറായില്ല. വിഷയവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമാണ് കെ പി സി സി യോഗത്തിൽ ഉയർന്ന് വന്നത്. യോഗത്തിൽ സണ്ണി ജോസഫ് നിയമനത്തെ ന്യായീകരിക്കുയാണ് ചെയ്തത്. രാജി വേണ്ടെന്ന നിലപാടാണ് സണ്ണി ജോസഫ് എടുത്തിരുന്നത്.

Also read: സൗജന്യ യാത്രയിലും യൂട്ടേൺ അടിച്ച് യുഡിഎഫ് സർക്കാർ? സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ഓർഡിനറിയിൽ

യോഗശേഷം നിലപാട് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കുകയായിരുന്നു. ബന്ധു നിയമനം ന്യായീകരിച്ച സണ്ണി ജോസഫിനെതിരെ നടപടി വേണമെന്ന ആവശ്യമാണ് കോൺ​ഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. ഇതോടെ വലിയ പ്രതിസന്ധിയിലൂടെയാണ് കെ പി സി സി യും യു ഡി എഫ് സർക്കാരും മുന്നോട്ട് പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News