ഫിഫ ലോകകപ്പ് 2026: അമേരിക്ക ഇന്ന് തോറ്റാൽ മത്സരത്തിൽ കൃത്രിമം നടന്നതായി പ്രഖ്യാപിക്കും എന്ന് ട്രംപ്

trump

ലോകകപ്പിൽ അമേരിക്കൻ പ്രസിഡന്റ്നാവശ്യമായി ഇടപെടുന്നു എന്ന ആരോപണങ്ങൾക്കിടയിൽ വിവാദ പരാമർശവുമായി ഡൊണാൾഡ് ട്രംപ്. ബെൽജിയത്തിനെതിരായി ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ ഫൈനൽ പോരാട്ടം അമേരിക്ക തോറ്റാൽ മത്സര ഫലം കൃത്രിമമായി നിർണ്ണയിക്കപ്പെട്ടതാണെന്നു താൻ പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ‘2020 ലെ തിരഞ്ഞെടുപ്പിനെ പോലെ കൃത്രിമം നടത്തപ്പെട്ടതെന്നുവിളിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

നേരത്തെ അമേരിക്കൻ താരം ഫോളാരിൻ ബലോഗണിന് ലഭിച്ച ചുവപ്പ് കാർഡ് പുനഃപരിശോധിക്കാൻ ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയോട് താൻ ആവശ്യപ്പെട്ടതായി ട്രംപ് സ്ഥിരീകരിച്ചിരുന്നു. ബോസ്നിയയുമായുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് നേടിയ ബലോ​ഗന്റെ സസ്‌പെൻഷൻ പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്നാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ബെൽജിയത്തിനെതിരായ നിർണ്ണായക മത്സരത്തിന് മുൻപുള്ള തീരുമാനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ സമ്മർദ്ദങ്ങളുടെ ഫലമായാണ് എന്ന ആരോപണം അപ്പോൾ തന്നെ  ഉയർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News