വിംബിൾഡൺ: വനിതാ വിഭാഗം ഫൈനലിൽ ചെക്ക് താരങ്ങളായ മുച്ചോവയും നോസ്കോവയും നേർക്കുനേർ

wimbledon

വിംബിൾഡൺ വനിതാ വിഭാഗം സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക്ക് താരങ്ങളായ കരോലിന മുച്ചോവയും ലിൻഡ നോസ്കോവയും പരസ്പരം ഏറ്റുമുട്ടും. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ പുതിയ ചാമ്പ്യനെ കണ്ടെത്താൻ സാധിക്കും. ഇതിന് മുൻപ് അവസാനമായി ഒരേ രാജ്യത്തെ താരങ്ങൾ ഗ്രാൻഡ്സ്ലാം ഫൈനലിൽ ഏറ്റുമുട്ടിയത് 2017 ലെ യുഎസ് ഓപ്പണിൽ അമേരിക്കൻ താരങ്ങളായ സ്ലോൺ സ്റ്റീഫൻസും മാഡിസൺ കീസും കൊമ്പു കോർത്തപ്പോൾ ആണ്.

Also Read: ശ്രേയസ് അയ്യരുടെ പോരാട്ടം വിഫലം: ഇന്ത്യയെ തകർത്ത് ടി 20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

ഇരുപത്തിയൊന്നുകാരിയായ നോസ്കോവ ഉക്രേനിയൻ താരം മാർട്ട കോസ്റ്റ്യുക്കിനെ നേരിട്ടുള്ള സെറ്റുകളിൽ 6-4 6-4 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് തന്റെ ആദ്യ ഫൈനലിൽ എത്തിയത്. മറുവശത്ത് മുച്ചോവ അമേരിക്കയുടെ കൊക്കോ ഗൗഫിനെ 6-2 1-6 7-6 (12-10) എന്ന സ്കോറിനാണ് മറികടന്നത്. താരത്തിന്റെ രണ്ടാമത്തെ ഗ്രാൻഡ്സ്ലാം ഫൈനൽണ് ഇത്. ഇതിനു മുമ്പ് 2023 ഇത് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ തരാം കളിച്ചിരുന്നു. പുരുഷ വിഭാഗത്തിൽ , ഇന്ന് വൈകുന്നേരം നടക്കുന്ന സെമി ഫൈനലുകളിൽ ജാനിക് സിന്നർ നൊവാക് ജോക്കോവിച്ചിനെയും ആർതർ ഫെറി അലക്സാണ്ടർ സ്വെരേവിനേയും നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News