പഫ്‌സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു; മുനമ്പത്ത് 21-കാരന് ദാരുണാന്ത്യം

munambam-21-year-old-student-collapses-dies

വീട്ടിലിരുന്ന് പഫ്‌സ് കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരൻ കുഴഞ്ഞുവീണ് മരിച്ചു. മുനമ്പം കുറുപ്പശ്ശേരി അജിയുടെ മകൻ ആൻ്റോൺ (21) ആണ് മരിച്ചത്. ലോജിസ്റ്റിക്സ് വിദ്യാർഥിയായിരുന്നു ആൻ്റോൺ. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. രാവിലെ പള്ളിയിൽ പോയി മടങ്ങിയെത്തിയ ശേഷം വീട്ടിലിരുന്ന് പഫ്‌സ് കഴിക്കുന്നതിനിടെ ആൻ്റോൺ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

Also read: മിലിന്ദ് സോമനൊപ്പം ആവേശമായി ‘ഹിൽ ഹൈവേ റൺ’; ഇടുക്കിയുടെ വികസനവിസ്മയമായി പുതിയ ഹിൽ ഹൈവേ

ഉടൻ തന്നെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ അതോ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ. നിലവിൽ മൃതദേഹം കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary: A 21-year-old logistics student, Anton of Munambam, collapsed and died at home around 11 a.m. He reportedly felt unwell and fell unconscious while eating puffs after returning from church.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News