തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപ കൂടി അനുവദിച്ചു

KN Balagopal

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പൊതുആവശ്യങ്ങൾക്ക്‌ വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ്‌ ഫണ്ടിന്റെ ഒരു ഗഡുകൂടിയാണ്‌ അനുവദിച്ചത്‌.

ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും ലഭിക്കും. മുൻസിപ്പാലിറ്റികൾക്ക്‌ 26 കോടിയും, കോർപറേഷനുകൾക്ക്‌ 18 കോടിയും അനുവദിച്ചു.

Also Read: ഇന്ന് കേരളം ലോക വ്യവസായ ഭൂപടത്തിൽ ഒഴിവാക്കാൻ പറ്റാത്തൊരിടമായി മാറിക്കഴിഞ്ഞു:മന്ത്രി പി രാജീവ്

കേന്ദ്ര സർക്കാർ നയങ്ങൾ മൂലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്ന്‌ ധനകാര്യ മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനകം 10,433 കോടി രുപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ അനുവദിച്ചു.

Also Read: മനോഹരവും സചേതനവുമായി; നാടിന്റെയാകെ ആകർഷണ കേന്ദ്രമായി ബ്രഹ്മപുരം

ഇന്ന് കേരളം ലോക വ്യവസായ ഭൂപടത്തിൽ ഒഴിവാക്കാൻ പറ്റാത്തൊരിടമായി മാറിക്കഴിഞ്ഞു:മന്ത്രി പി രാജീവ്
ഇന്ന് കേരളം ലോക വ്യവസായ ഭൂപടത്തിൽ ഒഴിവാക്കാൻ പറ്റാത്തൊരിടമായി മാറിക്കഴിഞ്ഞുവെന്ന് മന്ത്രി പി രാജീവ്. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുൾപ്പെടെ കേരളം നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണെന്ന് പറയുന്നതിനൊപ്പം വിവിധ പ്ലാറ്റ്ഫോമുകളിലും സമ്മിറ്റുകളിലും കേരളത്തിൻ്റെ പേര് പരാമർശിക്കപ്പെടുകയും ചെയ്യുകയാണ് എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും നിക്ഷേപസൗഹൃദമായ സംസ്ഥാനം, രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം, ഏറ്റവും മികച്ച ടാലൻ്റ് പൂൾ, ഏറ്റവും മികച്ച ലോജിസ്റ്റിക്സ് സൗകര്യങ്ങൾ, ഏറ്റവും മികച്ച കാലാവസ്ഥ, മലിനീകരണ തോത് ഏറ്റവും കുറവ് തുടങ്ങി ഒരു ഹൈ ടെക് വ്യവസായത്തിനാവശ്യമായ എല്ലാ മാനദണ്ഡങ്ങളിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം എന്നും മന്ത്രി വ്യക്തമാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News