പാനിപൂരി വിറ്റ് സ്വപ്‌ന വാഹനം സ്വന്തമാക്കി 22കാരി; അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

പാനിപൂരി വിറ്റ് തന്റെ സ്വപ്‌ന വാഹനമായ ഥാര്‍ വാങ്ങിയ 22കാരിയെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ദില്ലിയിലുള്ള തപ്‌സി ഉപധ്യായ് ആണ് തന്റെ സ്വപ്ന വാഹനം പാനിപൂരി വിറ്റ് കിട്ടിയ വരുമാനത്തിലൂടെ സ്വന്തമാക്കിയത്. ‘ബിടെക് പാനിപൂരി വാലി’ എന്നാണ് തപ്‌സിയുടെ സ്റ്റാള്‍ അറിയപ്പെടുന്നത്. തിലക് നഗറിലാണ് ഇവരുടെ സ്റ്റാള്‍. ഇതിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 സ്റ്റാളുകളും തപ്‌സിക്ക് ഉണ്ട്.

ALSO READ:തെയ്യം കണ്ട മടങ്ങവെ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

തപ്‌സി ഥാര്‍ ഓടിച്ചുപോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലടക്കം വൈറലാണ്. പാനിപൂരി വില്‍ക്കുന്ന സ്റ്റാള്‍ ഥാറില്‍ കെട്ടിവലിച്ച് കൊണ്ടുവരുന്നതും വീഡിയോയില്‍ കാണാം. ഒരു ദിവസം കൊണ്ടല്ല, ആയിരം ദിവസങ്ങളുടെ പ്രയത്‌നത്തിന്റെ ഫലമായാണ് ഈ സ്വപ്ന നേട്ടത്തിലെത്തിയതെന്ന് വീഡിയോയില്‍ അവര്‍ പറയുന്നുണ്ട്. ഈ വീഡിയോ പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്ര തപ്‌സിയെ അഭിനന്ദിക്കുന്നത്.

ALSO READ:‘കലഹങ്ങള്‍ക്കിടയിലായിരുന്നു എന്റെ ബാല്യം’: മണിപ്പുരി കവി റോബിന്‍ ങാങ്‌ഗോ

‘എന്താണ് ഓഫ് റോഡ് വാഹനങ്ങളുടെ ലക്ഷ്യം? മുമ്പ് പോകാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ആളുകളെ എത്താന്‍ സഹായിക്കുക. അസാധ്യമായത് പര്യവേക്ഷണം നടത്താന്‍ ആളുകളെ സഹായിക്കുക. പ്രത്യേകിച്ചും ഞങ്ങളുടെ കാറുകള്‍ ആളുകളെ ഉയര്‍ച്ചയിലേക്ക് എത്തിക്കാനും അവരുടെ സ്വപ്നങ്ങള്‍ കീഴടക്കാനും സഹായിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ഞാന്‍ ഈ വീഡിയോ ഇഷ്ടപ്പെടുന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും’ -ആനന്ദ മഹീന്ദ്ര എക്‌സില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു. ഈ വീഡിയോ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

തപ്‌സി ഉപധ്യായ് റോയല്‍ എന്‍ഫീല്‍ഡ് ഉടമയും കൂടിയാണ്. തപ്‌സിയുടെ ഈ വീഡിയോയും ഏറെ വൈറലായിരുന്നു. തന്റെ ബി.ടെക് പഠനത്തിനുശേഷമാണ് തപ്‌സി പുതിയ സംരംഭം ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News