
ഷെർലക് ഹോംസിന്റെ ആരാധകർക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കുകയാണ് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ. വായനോത്സവ വേദിയിൽ കുറ്റാന്വേഷണ കഥാപാത്രമായ ഷെർലക് ഹോംസ് കഥകളിലെ 221 ബി ബേക്കർ സ്ട്രീറ്റ് പുനരാവിഷ്കരിച്ചിരിക്കുകയാണ്. മേളക്കെത്തുന്നവരെ ഏറെ ആകർഷിക്കുന്നിടമാണ് ഷെർലക് ഹോംസ് പ്രദർശനം.
കുട്ടികളെ മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുകയാണ് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിലെ ഷെർലക് ഹോംസ് പ്രദർശനം. ബ്രിട്ടിഷ് എഴുത്തുകാരൻ ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലോക് ഹോംസിന്റെ സിനിമകൾക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളാണ് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
Also Read: സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം: ദുബായിയെ നഗര- ഗ്രാമീണ മേഖലകളായി തരംതിരിക്കും
ലണ്ടനിലെ ഷെർലക് ഹോംസ് മ്യൂസിയത്തിൽ നിന്ന് നേരിട്ട് കൊണ്ടുവന്നവാണിവയെല്ലാം. സിനിമയ്ക്ക് വേണ്ടി നിർമിച്ച തടിച്ച തൊപ്പി, ഊന്നു വടി, പൈപ്പ്, വാഹനം തുടങ്ങിയവയെല്ലാം പ്രദർശനത്തിലുണ്ട്. ഹോംസ് നടത്താറുള്ള ചില കുറ്റാന്വേഷണ രീതികളുടെ മാതൃകകളും കാണാം. കുറ്റകൃത്യ രംഗങ്ങളും അതേപടി പകർത്തിയിട്ടുണ്ട് .സന്ദർശകന് സ്വയം ഒരു അന്വേഷകനായി മാറാനുളള അവസരം കൂടിയാണ് ഷെർലക് ഹോംസ് എക്സിബിഷന്‍ നല്കുന്നു.
ആർതർ കോൺ ഡോയ്ലിന്റെ പഠനമുറിയാണ് മറ്റൊരു സവിശേഷത. അദ്ദേഹത്തിന്റെ രചനാപ്രക്രിയയെക്കുറിച്ച് അറിയാൻ ഇത് സഹായിക്കുന്നു. മെയ് നാല് വരെ ഷാർജ എക്സ്പോ സെന്‍ററിലാണ് വായനോത്സവം നടക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

