
23 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. വാളയാര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് നടത്തിയ വാഹനപരിശോധനയിലാണ് 23 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായത്. കോയമ്പത്തൂര്‍ – കായംകുളം കെഎസ്ആര്‍ടിസി ബസ്സിലാണ് കഞ്ചാവ് കടത്തിയത്.
ഒഡീഷ കാന്തമല്‍ സ്വദേശികളായ ആനന്ദ്മാലിക് (26) കേദാര്‍ മാലിക് (27) എന്നിവരെയാണ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് പത്ത് ലക്ഷം വിലമതിക്കുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
വാളയാര്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ മുരുഗദാസിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ ജി പ്രഭ, കെ പി രാജേഷ്, ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here