ദില്ലിയില്‍ 43കാരിയെ വെടിവെച്ചുകൊന്ന് 23കാരന്‍ ജീവനൊടുക്കി

ദില്ലിയില്‍ 43കാരിയെ വെടിവെച്ചുകൊന്ന് 23കാരന്‍ ആത്മഹത്യ ചെയ്തു. വൈശാലിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദില്ലിയില്‍ കുടുംബവുമൊത്ത് ഫളാറ്റില്‍ വാടകക്ക് താമസിക്കുകയായിരുന്ന ആശിഷ് ആണ് വീട്ടമ്മയായ രേണുവിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.

Also Read- ‘എനിക്കെതിരെ കേസ് വേണം’; ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകന്‍

രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും ഒരു പ്രാദേശിക ജിംനാസ്റ്റിക് കേന്ദ്രത്തില്‍ വെച്ച് കണ്ടുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള സൗഹൃദം കൊല്ലപ്പെട്ട രേണു ഗോയലിന്റെ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും ഇഷ്ടമായിരുന്നില്ല. കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Also Read- ‘ഗയ്‌സ് നിങ്ങള്‍ പിരിഞ്ഞൂട്ടോ’ വാര്‍ത്തയുമായി കല്ല്യാണിയാണ് എത്തിയത്; സായ്കുമാര്‍

രേണുവിന് മൂന്ന് മക്കളുണ്ട്. വസ്തു ഇടപാടുകാരനാണ് ഭര്‍ത്താവ്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് ആശിഷിന്റെ കുടുംബം. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടുകാരുടെ എതിര്‍പ്പ് മൂലം യുവാവുമായുള്ള സൗഹൃദം രേണു അവസാനിപ്പിക്കാന്‍ ശ്രമിച്ചതാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News