പ്രണയത്തിൽ നിന്നും പിന്മാറി;  23 കാരൻ  പെൺകുട്ടിയുടെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്തു

പ്രണയത്തിൽ നിന്നും പിന്മാറിയതിന് 23കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ ശാന്തിനഗർ സ്വദേശി ഒലിയാനിക്കൽ വീട്ടിൽ അർജുൻ ലാൽ ആണ് ആത്മഹത്യ ചെയ്തത്.

also read: ഡോക്ടർ മൊബൈലിൽ റീൽസ് കണ്ടിരുന്നു; യുപിയിൽ ചികിത്സയ്‌ക്കെത്തിയ 60കാരിഹൃദയാഘാതം മൂലം മരിച്ചു

തൃശ്ശൂർ കുട്ടനെല്ലൂരിലെ പെൺകുട്ടിയുടെ വീട്ടിൽ വച്ച് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പെൺകുട്ടിയും, യുവാവും ഒരേ സ്കൂളിൽ പഠിച്ചവരാണ്. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി ഇവർ തമ്മിൽ ബന്ധമില്ല. ഇതിനിടെ കഴിഞ്ഞ ദിവസം യുവാവ് യുവതിയുടെ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇത് ചോദ്യം ചെയ്തതോടെ യുവാവ് വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് യുവതിയുടെ വീട്ടിലെത്തി വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ച ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വിവരമറിഞ്ഞത് ഒല്ലൂർ പൊലീസ് യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News