എമ്പുരാന് 24 വെട്ട്; മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍കട്ട്, വില്ലന്റെ പേരിന് മാറ്റം!

Empuraan

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ മൂന്നു മിനിറ്റോളമുള്ള രംഗങ്ങള്‍ക്ക് മാറ്റം. 24 കട്ടുകളോടെയാണ് റീഎഡിറ്റഡ് വേര്‍ഷന്‍ തിയേറ്ററുകളില്‍ എത്തുന്നത്. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയതിന് പുറമേ സ്ത്രീകള്‍ക്ക് എതിരായ അതിക്രമവും മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീനും വെട്ടി.
പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബല്‍ദേവ് എന്ന് മാറ്റി. പ്രധാന കഥാപാത്രവും വില്ലന് കഥാപാത്രവും തമ്മിലുള്ള സംഭാഷണവും പൃഥ്വിരാജും അച്ഛന്‍ കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തവും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും. അതേസമയം എന്‍ഐഎ പരാമര്‍ശം മ്യൂട്ട് ചെയ്തിട്ടുണ്ട്.

ALSO READ: ‘എമ്പുരാന്‍ വിവാദം വെറും ഡ്രാമ, ഇതെല്ലാം ബിസിനസ്’ : സുരേഷ് ഗോപി എംപി

എമ്പുരാന്‍ സിനിമക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം വിവി വിജേഷാണ് ഹര്‍ജിക്കാരന്‍. സിനിമയുടെ തുടര്‍ പ്രദര്‍ശനം തടയണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. നടന്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരെ കൂടാതെ കേന്ദ്രസര്‍ക്കാരും എതിര്‍കക്ഷികളാണ്. സംസ്ഥാന പൊലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും എതിര്‍കക്ഷികള്‍ ആക്കിയിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

ALSO READ: ‘ആർഎസ്എസിൻ്റെ അനുമതിയില്ലാതെ സിനിമ പ്രദർശിപ്പിക്കാൻ കഴിയില്ലയെന്നത് ഭയാനകമായ അവസ്ഥ’: എമ്പുരാനെ പിന്തുണച്ച് ഇ പി ജയരാജൻ

എമ്പുരാന്‍ സിനിമയ്‌ക്കെതിരായ ഹര്‍ജിയില്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗം വിജീഷിനെ തള്ളി ജില്ലാ നേതൃത്വം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൃത്യമായ നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും വിജീഷ് ഹൈക്കോടതി സമീപിച്ചതില്‍ ബിജെപിക്ക് ബന്ധമില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News