
ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ വൻ സംഘർഷം. ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 25 പേർ കൊല്ലപ്പെട്ടതായും നൂറിലേറെ പേർക്ക് പരുക്കേറ്റതായുമാണ് റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
രണ്ട് പേർ തമ്മിലുണ്ടായ ഏറ്റുമുട്ടൽ വൻ സംഘർഷത്തിൽ ചെന്ന് അവസാനിക്കുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ വലിതാ ജയിലിലെ തടവുകാരും എത്തി. തുടർന്ന് തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തടവുകാർ ജയിൽകെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറുകയായിരുന്നു. ഇതോടെ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകരുകയും ചില വനിതാ തടവുകാർക്ക് പരുക്കേൽക്കുകയും ചെയ്തു.
സംഘർഷം നിയന്ത്രിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 25 പേർ കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരുക്കേറ്റ് ചികിത്സയിലാണെന്നാണ് വിവരം. ഇതിൽ ചിലർക്ക് വെടിയേറ്റാണ് പരുക്കേറ്റതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സംഘർഷം പുറത്തറിഞ്ഞതോടെ തടവുകാരുടെ ബന്ധുക്കളും ജയിലിനു മുമ്പിൽ തടിച്ചുകൂടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

